Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിജ്ഞാന കേരളം...

വിജ്ഞാന കേരളം രണ്ടാം ഘട്ടം : മൈക്രോ തൊഴില്‍മേള   27ന്  ചേര്‍ത്തലയിൽ

ആലപ്പുഴ: വിജ്ഞാന കേരളം രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി  മേയ്  27 ന് ചേര്‍ത്തല ഗവ:ബോയ്‌സ് സ്‌കൂളില്‍ ആദ്യഘട്ട മൈക്രോ തൊഴില്‍ മേള സംഘടിപ്പിക്കും.

തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളും ചേര്‍ത്തല നഗരസഭയും ഉള്‍പ്പെടുന്ന ക്ലസ്റ്ററില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നുമായി ബന്ധപ്പെട്ട ആലോചനായോഗം  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു.  പട്ടണക്കാട് ബ്ലോക്ക് ഹാളില്‍  ചേര്‍ന്ന യോഗത്തിൽ  വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ സി കെ ഷിബു പദ്ധതി വിശദികരണം നടത്തി.

വിജ്ഞാന കേരളവുമായി ബന്ധപ്പെട്ട തുടര്‍ പ്രവര്‍ത്തനങ്ങളുടെ ആലോചനായോഗവും മുന്‍പ് നടത്തിയ തൊഴില്‍ മേളയില്‍ ബ്ലോക്കുകളില്‍ നിന്ന് പങ്കെടുത്തു തൊഴില്‍ ലഭിച്ചവരുടെ വിവരങ്ങളും യോഗത്തില്‍ വിശദീകരിച്ചു.

വരും മാസങ്ങളിലും ഇത്തരത്തില്‍ തൊഴില്‍മേളകള്‍ യോഗ്യതകള്‍ക്ക് അനുസരിച്ചു സംഘടിപ്പിക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം സജിമോള്‍ ഫ്രാന്‍സിസ്അധ്യക്ഷയായി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബസ് ഓടിക്കുന്നതിനിടെ വഴിയിൽ നിർത്തി : കെഎസ്ആർടിസി ഡ്രൈവറെ മണലി പാലത്തിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി        

തൃശൂർ : ഓടികൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട് ഇറങ്ങിപ്പോയ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് നെന്മാറ ചാത്തമംഗലം സ്വദേശി നമ്പൂതിരിപ്പറമ്പ് വീട്ടില്‍ ബാബുവിനെയാണ് (45) മണലി പാലത്തിനു താഴെ...

ഡൽഹി സ്ഫോടനം : ഭീകരൻ ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്തു

ശ്രീനഗർ : ഡൽഹി സ്ഫോടനത്തിലെ ചാവേറായ ഭീകരൻ ഉമർ നബിയുടെ പുൽവാമയിലെ വീട് തകർത്തു.വെള്ളിയാഴ്ച പുലർച്ചെയാണ് സുരക്ഷാ സേന സ്ഫോടകവസ്തു ഉപയോഗിച്ച് വീട് തകർത്തത്.ചെങ്കോട്ടയില്‍ സ്‌ഫോടനമുണ്ടായ കാറില്‍ ഉണ്ടായിരുന്നത് ഉമര്‍ നബി തന്നെയാണെന്ന്...
- Advertisment -

Most Popular

- Advertisement -