Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeSpiritualവിനായക ചതുര്‍ഥി...

വിനായക ചതുര്‍ഥി :  ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ വിവിധ ഗണപതി ക്ഷേത്രങ്ങളില്‍ ഇന്ന് വിനായക ചതുർഥി ആഘോഷങ്ങള്‍ നടന്നു. തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ വിനായക ചതുർഥി ആഘോഷങ്ങള്‍ ഇന്ന് പുലർച്ചെയോടെ  ആരംഭിച്ചു. കോട്ടയം മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തില്‍ വിശേഷാൽ പൂജകൾ നടന്നു.

ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനമായി ആഘോഷിക്കുന്നത്.  രാജ്യത്തുടനീളം ആഘോഷിക്കുന്ന വിനായക ചതുർഥി 10 ദിവസത്തെ ഉത്സവമാണ്.

കേരളത്തിൽ ചില ക്ഷേത്രങ്ങളില്‍ ഈ ദിവസം ആനകളെ പൂജിക്കുകയും ആനയൂട്ട് നടത്തുകയും ചെയ്യാറുണ്ട്. വിനായക ചതുർഥിയോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിൽ വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. പുലർച്ചെ എത്തി ക്യൂ നിന്നാണ് പലരും ക്ഷേത്ര ദർശനം നടത്തി മടങ്ങിയത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുഡിഎഫിലേക്ക് ഇനിയില്ലെന്നും നിലമ്പൂരില്‍ മത്സരിക്കില്ലെന്നും പി വി അൻവർ

മലപ്പുറം : പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്ക് ഇനിയില്ലെന്നും നിലമ്പൂരില്‍ മത്സരിക്കില്ലെന്നും  പി വി അൻവർ. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്റെ കയ്യിൽ പണമില്ല.നിലമ്പൂരിന് പകരം താന്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് ചോദിച്ചിരുന്നതായും...

പോക്സോ കേസിൽ 13 വർഷം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ആക്രമിച്ച കേസിൽ പ്രതിക്ക് 13 വർഷം കഠിനതടവും ഒന്നേകാൽ ലക്ഷം രൂപ പിഴയും വിധിച്ചു. പത്തനംതിട്ട അതിവേഗ  സ്പെഷൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി....
- Advertisment -

Most Popular

- Advertisement -