Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsവിഷുകൈനീട്ടം :...

വിഷുകൈനീട്ടം : ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

തിരുവനന്തപുരം: വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഏപ്രിൽ മാസത്തെ പെൻഷനാണ്‌ വിഷുവിനു മുമ്പ്‌ വിതരണം ചെയ്യുന്നത്‌. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. അടുത്ത ആഴ്‌ച ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. വിഷുവിനുമുമ്പ്‌ മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കാൻ ധനകാര്യ മന്ത്രി നിർദേശിച്ചു. 26 ലക്ഷത്തിലേറെ പേർക്ക്‌ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും.

8.46 ലക്ഷം പേർക്ക്‌ ദേശീയ പെൻഷൻ പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സർക്കാരാണ്‌ നൽകേണ്ടത്‌. ഇതിനാവശ്യമായ 24.31 കോടി രൂപയും സംസ്ഥാനം മുൻകൂർ അടിസ്ഥാനത്തിൽ അനുവദിച്ചിട്ടുണ്ട്‌. ഈ വിഹിതം കേന്ദ്ര സർക്കാരിന്റെ പിഎഫ്‌എംഎസ്‌ സംവിധാനം വഴിയാണ്‌ ഗുണഭോക്താക്കളുടെ ബാങ്ക്‌ അക്കൗണ്ടിലേക്ക്‌ ക്രഡിറ്റ്‌ ചെയ്യുന്നത്‌. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അരുണാചലിൽ ബിജെപി, സിക്കിമിൽ എസ്‍കെഎം മുന്നേറ്റം

ന്യൂഡൽഹി : അരുണാചല്‍ പ്രദേശ്. സിക്കിം നിയമസഭ തെരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ അരുണാചല്‍ പ്രദേശില്‍ ബിജെപിയും സിക്കിമില്‍ എസ്.കെ.എമ്മും (സിക്കിം ക്രാന്തികാരി മോര്‍ച്ച) ഭരണം ഉറപ്പിച്ചു. അരുണാചൽപ്രദേശിൽ 60 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിനു...

പി.വി.അൻവർ എം എൽ എ യുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തു വന്നതിന് പിന്നാലെ അവധിക്ക് അപേക്ഷിച്ച്  ജില്ലാ പൊലീസ് മേധാവി

പത്തനംതിട്ട : മലപ്പുറം എസ്പി ക്യാമ്പ് ഓഫിസിലെ മരംമുറി കേസുമായി ബന്ധപ്പെട്ട് പി.വി.അൻവർ എം എൽ എ യുമായി നടത്തിയ ഫോൺ സംഭാഷണം പുറത്തു വന്നതിന് പിന്നാലെ 3 ദിവസത്തെ അവധിക്ക് അപേക്ഷിച്ച്...
- Advertisment -

Most Popular

- Advertisement -