Tuesday, December 2, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിഎസ് ആധുനിക...

വിഎസ് ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ വലിയ പങ്കുവഹിച്ച   മഹാരഥൻ : മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ വലിയ പങ്കുവഹിച്ച   മഹാരഥന്മാരിൽ ഒരാളാണ് വിഎസ് അച്യുതാനന്ദൻ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ സംസ്കാര ചടങ്ങുകൾ പുന്നപ്ര വലിയ ചുടുകാടിൽ പൂർത്തിയായശേഷം  ചേർന്ന സർവകക്ഷി
അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വാതന്ത്ര്യ പോരാട്ടങ്ങളോട് ഇഴ ചേർന്നാണ് വിഎസിന്റെ ജീവിതത്തിൻ്റെ തുടക്കം. തൊഴിലാളി കർഷക പ്രസ്ഥാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ ഏറ്റവും വലിയ പങ്കുവഹിച്ച ജനകീയ നേതാവാണ് വിഎസ്. ജാതി,മത, വർഗീയശക്തികളുടെ ഇടപെടലുകൾക്കെതിരെ ശക്തമായ പോരാട്ടം നടത്തിയ ജീവിതമായിരുന്നു വിഎസ്സിൻ്റേത്.

പ്രതിപക്ഷ നേതാവെന്ന നിലയിലും  മുഖ്യമന്ത്രി എന്ന നിലയിലും കേരളത്തിൻ്റെ വികസന കാര്യങ്ങളിൽ വി എസ് വലിയ പങ്കു വഹിച്ചു. പാർട്ടിയെ വളർത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും വലിയ കരുത്ത് പകർന്ന അദ്ദേഹം പ്രതിസന്ധികളിൽ പതറാതെ പാർട്ടിയെ മുന്നോട്ടു കൊണ്ടുപോയ നേതാവ് കൂടിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അനുശോചന യോഗത്തിൽ നിയമസഭ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ്, കെ രാജൻ, ഡോ. ആർ ബിന്ദു, കെ എൻ ബാലഗോപാൽ, പി രാജീവ്‌, പി എ മുഹമ്മദ് റിയാസ്, എൻ കെ പ്രേമചന്ദ്രൻ എംപി, എംഎൽഎമാരായ എം വി ഗോവിന്ദൻ, ജോബ് മൈക്കിൾ, മുൻ മന്ത്രിമാരായ എം എ ബേബി, ബിനോയ്‌ വിശ്വം, തോമസ് ഐസക്, എസ് ശർമ്മ, മുൻ എംപിമാരായ ടി ജെ ആഞ്ചലോസ്, സി എസ് സുജാത, പി കെ ബിജു തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചാർമിനാറിന് സമീപം വൻ തീപിടിത്തം : 17 പേര്‍ മരിച്ചു

ഹൈദരാബാദ് : ചാർമിനാറിനടുത്തുള്ള കെട്ടിടത്തിൽ ഇന്ന് രാവിലെ ഉണ്ടായ വൻ തീപിടിത്തത്തിൽ 17 പേർ മരിച്ചു. ഗുൽസാർ ഹൗസിലെ ജ്വല്ലറിയിലാണ് തീപിടിത്തമുണ്ടായത്. ജ്വല്ലറികൾ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ നിന്ന് തീ...

തമിഴ് വിശ്വകർമ്മ സമൂഹം ഗോൾഡൺ ജൂബിലി സമ്മേളനം

തിരുവനന്തപുരം : തമിഴ് വിശ്വകർമ്മ സമൂഹത്തിന്റെ ഗോൾഡൺ ജൂബിലി സമ്മേളനം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. അടൂർ പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. പ്രധാനമന്ത്രി വിശ്വകർമ്മ യോജനയിൽ പരമ്പരാഗത...
- Advertisment -

Most Popular

- Advertisement -