Monday, April 6, 2026
No menu items!

subscribe-youtube-channel

HomeNew Delhiപശ്ചിമേഷ്യൻ സംഘർഷം...

പശ്ചിമേഷ്യൻ സംഘർഷം : യൂറിയ കയറ്റുമതി രാജ്യത്തെ കാർഷിക മേഖലയെയും പ്രതികൂലമായി ബാധിക്കുന്നു

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രാജ്യത്തെ കാർഷിക മേഖലെയെയും പ്രതികൂലമായി ബാധിക്കുന്നു. വളം ഉൽപാദനത്തെ യുദ്ധം ബാധിച്ചതോടെ ഇന്ത്യ ചൈനയുടെ സഹായം തേടി. ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതി വർധിപ്പിക്കണമെന്ന് ചൈനയോട് ആവശ്യപ്പെട്ടതായി എക്കണോമിക്സ് ടൈംസ് റിപ്പോർട്ട്. പശ്ചിമേഷ്യയിലെ സംഘർഷം ദ്രവീകൃത പ്രകൃതിവാതകത്തിന്റെ വിതരണത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 

വളം ഉൽപാദനത്തിലെ പ്രധാന പ്രധാന അസംസ്കൃത വസ്തുവാണ് എൽപിജി. പ്രതിസന്ധി രൂക്ഷമായതോടെ ദക്ഷിണേഷ്യൻ രാജ്യത്തെ ചില വളം നിർമ്മാതാക്കൾ പ്ലാന്റുകൾ അടച്ചുപൂട്ടാൻ നിർബന്ധിതരായ പശ്ചാത്തലത്തിലാണ് കയറ്റുമതി നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനെക്കുറിച്ച് പരിഗണിക്കാൻ ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു.

എന്നാൽ ഇക്കാര്യം ഇന്ത്യയോ ചൈനയോ സ്ഥിരീകരിച്ചിട്ടില്ല. ചർച്ചകൾ തുടരുകയാണെന്നും ഇതുവരെ ഒരു തീരുമാനമെടുത്തിട്ടില്ലെന്നും പേരു വെളിപ്പെടുത്താത്ത വൃത്തങ്ങൾ പറഞ്ഞു. ലോക ഭക്ഷ്യോൽപ്പാദനത്തിന് ഏറ്റവും നിർണായകമായ നൈട്രജൻ വളമായ യൂറിയയുടെ വില യുദ്ധത്തിന്റെ ആദ്യ ആഴ്ചയിൽ 21% ഉയർന്ന് മൂന്ന് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

ചൈന ക്വാട്ട സമ്പ്രദായത്തിന് കീഴിലാണ് യൂറിയ കയറ്റുമതി നിയന്ത്രിക്കുന്നത്. 2025-ൽ ഇന്ത്യയുൾപ്പെടെ ചില രാജ്യങ്ങളിലേക്ക് കയറ്റുമതികൾക്ക് അനുമതി നൽകിയിരുന്നെങ്കിലും, 2026-ൽ കയറ്റുമതിക്കുള്ള അനുമതി ഇതുവരെ നൽകിയിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ യൂറിയ ഉത്പാദക രാജ്യമാണ് ചൈന. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡ്രാ​ഗണും ആനയും ഒന്നിക്കണം ; ഇന്ത്യയും ചൈനയും ശത്രുക്കളല്ല ;ഷി ജിൻപിംങ്

ബെയ്ജിങ് : ഡ്രാഗണും ആനയും ഒന്നിക്കണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചയിലാണ് ഷി ജിൻ പിംങിന്റെ പ്രതികരണം.ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ സാംസ്കാരിക ബന്ധമുണ്ട്.ഇരു  രാജ്യങ്ങളും നല്ല അയൽക്കാരായി...

Kerala Lottery Results : 20-07-2025 Samrudhi SM-12

1st Prize Rs.1,00,00,000/- MR 184440 2nd Prize Rs.25,00,000/- MX 376272 3rd Prize Rs.5,00,000/- MT 770687 4th Prize Rs.5,000/- 0292 0331 0661 0759 1048 1253 1508 1966 2529 3350...
- Advertisment -

Most Popular

- Advertisement -