തിരുവല്ല : ലോക പാർക്കിൻസൺസ് ബോധവത്കരണ ദിനത്തിന്റെ ഭാഗമായി ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ന്യൂറോളജി വിഭാഗവും ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗവും ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പൊതുപരിപാടി പ്രമുഖ ആർകിടെക്റ്റും പദ്മശ്രീ ജേതാവുമായ ജി. ശങ്കർ ഉദ്ഘാടനം ചെയ്തു.ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഡയറക്ടറും സി. ഇ. ഒ യും ആയ ഡോ ജോർജ് ചാണ്ടി മറ്റീത്ര അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ് എച്ച് പഞ്ചാപകശേൻ, മെഡിക്കൽ സുപ്രണ്ട് ഡോ ജോംസി ജോർജ്, പ്രശസ്ത ന്യൂറോളജിസ്റ് ഡോ സുജിത് ഓവല്ലത്, ന്യൂറോളജിവിഭാഗം മേധാവി ഡോ ജോൺ കെ ജോൺ, ന്യൂറോളജിസ്റ് ഡോ അനിൽ കുമാർ ശിവൻ, പി എം ആർ വിഭാഗം മാനേജർ ശ്രീ ബിജു മറ്റപ്പള്ളി, റവ ഫാ തോമസ് വർഗീസ് എന്നിവർ സംസാരിച്ചു.
13 ഭിന്നശേഷിക്കാർക്ക് സൗജന്യ വീൽചെയർ വിതരണം ചെയ്തു.