തിരുവനന്തപുരം : വെളിച്ചെണ്ണയുടെ വില ഉയരുന്ന സാഹചര്യത്തിൽ സപ്ലൈകോ വിൽപ്പനശാലകളിൽ നിന്ന് ഉപഭോക്താക്കൾക്ക് വാങ്ങാവുന്ന കേര വെളിച്ചെണ്ണയുടെ അളവ് ഒന്നിൽ നിന്ന് രണ്ടു ലിറ്ററായി ഉയർത്തി. വിൽപ്പന വില 529 രൂപയുള്ള ഒരു ലിറ്റർ ‘കേര’ വെളിച്ചെണ്ണ 457 രൂപയ്ക്കാണ് സപ്ലൈകോ വിൽക്കുന്നത്. സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്കും നോൺ സബ്‌സിഡി നിരക്കിൽ ലഭിക്കുന്ന സപ്ലൈകോയുടെ ശബരി വെളിച്ചെണ്ണയ്ക്കും പുറമെയാണിത്.
സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ ശബരി വെളിച്ചെണ്ണ കാർഡ് ഒന്നിന് സബ്‌സിഡി നിരക്കിൽ ഒരു ലിറ്റർ ആണ് ലഭിക്കുന്നത്. ഇതിന് 349 രൂപയാണ് വില.






