Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsThiruvallaബിലീവേഴ്സ് ചർച്ച്...

ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പത്താം വാർഷികം

തിരുവല്ല : ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ പത്താം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ  എപ്പിസ്കോപ്പൽ സിനഡ് സെക്രട്ടറിയും കൽക്കട്ട അതിരൂപതാ ബിഷപ്പുമായ ജോഷ്വാ മോർ ബർണബാസ് ഉദ്ഘാടനം നിർവഹിച്ചു. കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ്  ആശുപത്രി മാനേജറുമായ റവ ഫാ സിജോ പന്തപ്പള്ളിൽ അധ്യക്ഷനായി.
ഓടൻചത്രം ക്രിസ്ത്യൻ ഫെലോഷിപ്പ് ആശുപത്രി മുഖ്യ ഉപദേഷ്ടാവും സീനിയർ കൺസൾട്ടന്റുമായ ഡോ കുരുവിള വർക്കി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ ബാംഗ്ലൂർ ബാപ്പ്റ്റിസ്റ്റ് ആശുപത്രി അസോസ്സിയേറ്റ് ഡയറക്ടറും അഡ്മിനിസ്ട്രേറ്റിവ് വിഭാഗം മേധാവിയുമായ ഡോ സണ്ണി കുരുവിള മുഖ്യപ്രഭാഷണം നടത്തി.  ഡയറക്ടറും സി ഇ ഒ യുമായ പ്രൊഫ.ഡോ ജോർജ് ചാണ്ടി മറ്റീത്ര ചടങ്ങിൽ പ്രസംഗിച്ചു.

പത്തു വർഷത്തെ സേവനം പൂർത്തിയാക്കിയ ജീവനക്കാരെ ആദരിച്ചു. വാർഷികാഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച ആശുപത്രിയിലെത്തിയ രോഗികൾക്ക് എല്ലാ വിഭാഗങ്ങളിലും സൗജന്യ കൺസൾട്ടേഷൻ നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സന്നിധാനത്ത് മഴയ്ക്ക്  ശമനം:  പമ്പയിൽ ഇറങ്ങുന്നതിനു തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ മാറ്റം

ശബരിമല : സന്നിധാനത്ത് മഴ ശമിക്കുന്നു. അപകട സാധ്യത മുൻനിർത്തി പമ്പയിൽ ഇറങ്ങുന്നതിനു തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിൽ മാറ്റം. ഇന്ന് രാവിലെ നട തുറന്നതുമുതൽ 11 മണി വരെയുള്ള  കണക്കനുസരിച്ച് ദർശനം നടത്തിയത്...

ലൈഫ് ലൈൻ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഗൈനക്കോളജി കോൺഫറൻസ്

അടൂർ: ഏഴാമത് അന്താരാഷ്ട്ര ഗൈനക്കോളജി കോൺഫറൻസ് "ഫിറ്റോ ലൈഫ് 2024" പന്തളം ഈഡൻ ഗാർഡൻ കൺവെൻഷൻ സെന്ററിൽ നടന്നു. ഈസിഎച്എസ് റീജിയണൽ ഡയറക്ടർ കേണൽ മല്ലികാർജുൻ നവൽഗട്ടി ഉദ്ഘാടനം ചെയ്തു. ഭ്രൂണാവസ്ഥയിൽ തന്നെ...
- Advertisment -

Most Popular

- Advertisement -