പാരീസ് : പാരീസ് ഒളിംപിക്‌സിൽ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിന് വെങ്കലം. സ്പെയിനെ 2–1ന് തോൽപിച്ചാണ് ഇന്ത്യ വെങ്കലം നേടിയത്.ഇന്ത്യൻ ഹോക്കി ടീമിന്റെ ഒളിംപിക് ചരിത്രത്തിലെ മൂന്നാം വെങ്കലമാണിത് . ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.
30, 33 മിനിറ്റുകളിലാണ് ഹർമൻപ്രീത് സിങ്ങ് ഇന്ത്യയ്ക്കായി ഗോളടിച്ചത്.ഇന്ത്യൻ ഗോൾകീപ്പർ മലയാളിതാരം പി.ആർ.ശ്രീജേഷിന്റെ കരിയറിലെ അവസാന മത്സരമായിരുന്നു ഇന്നത്തേത്.തുടര്‍ച്ചയായ രണ്ടാം തവണയാണ് ഒളിമ്പിക് ഹോക്കിയില്‍ ഇന്ത്യ വെങ്കലം സ്വന്തമാക്കുന്നത്. കഴിഞ്ഞ തവണ ടോക്യോയിലും ഇന്ത്യൻ ടീം വെങ്കലം നേടിയിരുന്നു.