Thursday, April 17, 2025
No menu items!

subscribe-youtube-channel

HomeNewsKollamശ്രീനാരായണ ഗുരു...

ശ്രീനാരായണ ഗുരു ജയന്തി: ആർഭാടരഹിതമായി ആഘോഷിക്കും

വർക്കല: ശ്രീനാരായണ ഗുരുവിൻ്റെ 170-മത് ജയന്തി ആർഭാടരഹിതമായി ആഘോഷിക്കാൻ ശ്രീ നാരായണ ധർമസംഘം ട്രസ്റ്റ് ബോർഡ് തീരുമാനിച്ചു. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് ആഘോഷ പരിപാടികൾ ഒഴിവാക്കി ആത്മീയ പരിപാടികളോടെ ജയന്തി ആഘോഷിക്കുന്നത്.

ജയന്തി ദിവസമായ 20 ന് രാവിലെ 6 മുതൽ തിരുഅവതാര മുഹൂർത്ത പൂജ, നാമജപം, പ്രസാദ വിതരണം, പ്രഭാഷണം, അന്നദാനം, ജയന്തി സമ്മേളനം എന്നിവ നടക്കും. കലാപരിപാടികൾ ഒഴിവാക്കി ഗുരുജയന്തി ഘോഷയാത്ര ആർഭാടരഹിതമായി നാമസങ്കീർത്തന ശാന്തിയാത്രയായി എല്ലാവരും സംഘടിപ്പിക്കണം.

വയനാട്ടിൽ മരിച്ചവരുടെ ആത്മശാന്തിക്കായി ഗുരുദേവ പ്രസ്ഥാനങ്ങളിലും വീഥികളിലും സന്ധ്യാനേരത്ത് ശാന്തി ദീപം തെളിയിക്കാം. ചിങ്ങം ഒന്നു മുതൽ കന്നി ഒമ്പത് വരെ ശ്രീ നാരായണ മാസാചരണവും ധർമചര്യ യജ്ഞവും ജയന്തിക്ക് ഒരാഴ്ച മുമ്പായി ശ്രീ നാരായണ ഗുരു ജയന്തി വാരാഘോഷവും സംഘടിപ്പിക്കണമെന്നും ശിവഗിരി മഠം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വഴിയോര കച്ചവടക്കാർക്ക്  ക്യാമ്പും സാമ്പത്തിക സാക്ഷരതാ ക്ലാസും സംഘടിപ്പിച്ചു

തിരുവല്ല : പി എം സ്വാനിധി വായ്പ എടുത്ത വഴിയോര കച്ചവടക്കാർക്ക് സ്വാനിധി സെ സമൃധി ക്യാമ്പും സാമ്പത്തിക സാക്ഷരതാ ക്ലാസും സംഘടിപ്പിച്ചു. നഗരസഭാ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരിൽ ക്യാമ്പ് ഉദ്ഘാടനം...

മകരവിളക്ക് : വിപുലമായ ഒരുക്കങ്ങളോടെ കെ.എസ്.ആർ.ടി.സി

ശബരിമല : മകരവിളക്കിനായി കെ.എസ്.ആർ.ടി.സി 800 ബസുകൾ ക്രമീകരിച്ചു. ഇവയിൽ 450 ബസുകൾ ചെയിൻ സർവീസിനായും 350 ബസുകൾ ദീർഘദൂര സർവീസിനായും ഉപയോഗിക്കും. ഇവ നിലക്കൽ പമ്പ എന്നീ സ്റ്റേഷനുകളിൽ എത്തുമെന്ന് കെ.എസ്.ആർ.ടി.സി...
- Advertisment -

Most Popular

- Advertisement -