Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതകഴിയില്‍ കുഴിച്ചുമൂടിയ...

തകഴിയില്‍ കുഴിച്ചുമൂടിയ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ : തകഴി കുന്നമ്മയിൽ കുഴിച്ചുമൂടിയ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി. അമ്മയായ യുവതിയുടെ കാമുകന്‍ തോമസ് ജോസഫിന്റെ വീടിന് സമീപത്തുള്ള പാടശേഖരത്തുനിന്നായിരുന്നു കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയി. അമ്മയെയും ആൺസുഹൃത്തിനേയും പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തത്.

കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ വീട്ടില്‍ പ്രസവിച്ചതിന് ശേഷം മരണപ്പെട്ടതാണോ എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ വ്യക്തമാകുകയുള്ളൂ. ആലപ്പുഴ ചേർത്തല പൂച്ചാക്കല്‍ സ്വദേശിയായ അവിവാഹിതയായ യുവതി ആഗസ്റ്റ് 6 നാണ് കുഞ്ഞിന് ജന്മം നല്‍കിയത്.7 നാണ് കുട്ടിയെ കുഴിച്ചു മൂടുന്നത്.എട്ടാം തീയതി യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൂച്ചാക്കൽ പൊലീസിൽ വിവരമറിയിച്ചത്.

പ്രസവത്തോടെ കുഞ്ഞ് മരിച്ചെന്നും മൃതദേഹം മറവുചെയ്യാനായി ആൺസുഹൃത്തിനെ ഏൽപ്പിച്ചെന്നുമാണ് യുവതി പൊലീസിനു നൽകിയിരിക്കുന്ന മൊഴി .സംഭവത്തില്‍ യുവതിയുടെ കാമുകന്‍ തകഴി വിരുപ്പാല രണ്ടുപറ പുത്തന്‍പ്പറമ്പ് തോമസ് ജോസഫ്(24), ഇയാളുടെ സുഹൃത്ത് അശോക് ജോസഫ്(24) എന്നിവർ പൂച്ചാക്കല്‍ പോലീസ് കസ്റ്റഡിയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിർഭയം : കൗമാരക്കാരായ കുട്ടികൾക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു

നെടുമ്പ്രം : പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൻ്റെയും, ഐസിഡിഎസ് എന്നിവയുടെ സംയുക്ത അഭിമുഖത്തിൽ കൗമരക്കാർക്ക് വേണ്ടി നിർഭയം എന്ന പേരിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബാലചന്ദ്രൻ ഉദ്ഘാടനം...

ഐ.എച്ച്.ആർ.ഡി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

കോട്ടയം : മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ജനുവരിയിൽ ആരംഭിക്കുന്ന ഐ.എച്ച്.ആർ.ഡി . കോഴ്‌സുകൾക്ക് ജനുവരി 20വരെ അപേക്ഷിക്കാം. പി. ജി. ഡി. സി. എ ( രണ്ടു സെമസ്റ്റർ -...
- Advertisment -

Most Popular

- Advertisement -