Thursday, November 26, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅസമിൽ 14...

അസമിൽ 14 കാരിയെ ബലാത്സംഗം ചെയ്ത കേസ് : കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി മുങ്ങി മരിച്ചു

ഗുവാഹത്തി : അസമിൽ 14 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് ഓടിയതിന് പിന്നാലെ കുളത്തിൽ മുങ്ങി മരിച്ചു. വെള്ളിയാഴ്ച അറസ്റ്റിലായ മുഖ്യപ്രതി തഫാസുൽ ഇസ്ലാമാണ് പൊലീസ് കസ്റ്റഡിയിൽ നിന്നു രക്ഷപ്പെട്ട് ഓടുന്നതിനിടയിൽ കുളത്തിൽ ചാടി മരിച്ചത്. പ്രതി കൈവിലങ്ങുമായി കുളത്തിലേക്ക് ചാടുകയായിരുന്നു. 

അന്വേഷണത്തിന്റെ ഭാഗമായി കുറ്റകൃത്യം നടന്ന സ്ഥലത്ത് പ്രതി തഫാസുലിനെ തെളിവെടുപ്പിനായി കൊണ്ടുവന്നിരുന്നു. ഇവിടെ വച്ച് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് കുളത്തിലേക്ക് ചാടി.ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് മൃതദേഹം കണ്ടെടുത്തത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് അസമിലെ നാഗോൺ ജില്ലയിൽ ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന 14 വയസ്സുള്ള പെൺകുട്ടിയെ മൂന്നു പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തത്.നാട്ടുകാർ നടത്തിയ തെരച്ചിലിൽ അബോധാവസ്ഥയിലായ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാസപ്പടി കേസ് : വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകി കമ്പനികാര്യ മന്ത്രാലയം

ന്യൂഡൽഹി : മാസപ്പടി കേസിൽ വീണ വിജയനെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അനുമതി നൽകി .വീണ വിജയനെ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിൻ്റെ കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുണ്ട്. സിഎംആർഎൽ –...

ജീവിത ശൈലീരോഗനിർണ്ണയവും നേത്ര പരിശോധനയും

തിരുവല്ല : പെരിങ്ങര പി എൻ നമ്പൂതിരി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ജീവിത ശൈലീരോഗനിർണ്ണയവും നേത്ര പരിശോധനയും നടന്നു. പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ്  ഈപ്പൻ കുര്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ദേവരാജൻ അദ്ധ്യക്ഷത...
- Advertisment -

Most Popular

- Advertisement -