Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKochiഹേമ കമ്മിറ്റി...

ഹേമ കമ്മിറ്റി റിപ്പോർട്ട് : വാദം കേൾക്കാൻ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്

കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വാദം കേൾക്കാൻ ഹൈക്കോടതി പ്രത്യേക ബെഞ്ച് രൂപവത്കരിക്കും.വനിതാ ജഡ്‍ജി ഉള്‍പ്പെട്ട ബെഞ്ചായിരിക്കും രൂപീകരിക്കുക.നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് ,ജസ്റ്റിസ് എസ്.മനു എന്നിവരുൾപ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം അറിയിച്ചത്.

ഹേമ കമ്മിറ്റി റിപ്പോർട്ട് സെപ്റ്റംബർ ഒൻപതിന് മുൻപ് സർക്കാർ ഹൈക്കോടതിക്ക് കൈമാറാൻ നിർദ്ദേശിച്ചിരുന്നു. സെപ്റ്റംബര്‍ പത്തിന് പൊതുതാത്പര്യ ഹര്‍ജി കോടതി പരിഗണിക്കും.ഈ സാഹചര്യത്തിലാണ് പ്രത്യേക ബെഞ്ച് രൂപീകരിക്കാനുള്ള തീരുമാനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ന്  ബാങ്കുകളും കെഎസ്ഇബി ഓഫീസുകളും പ്രവർത്തിക്കില്ല

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള  സ്ഥാപനങ്ങൾക്ക്  സർക്കാർ അവധി പ്രഖ്യാപിച്ചു.  ചൊവ്വാഴ്ച കെ എസ് ഇ ബി കാര്യാലയങ്ങള്‍ക്കും അവധി. ക്യാഷ്...

യുഎസിലെ കാലിഫോർണിയയിൽ വൻ ഭൂചലനം

വാഷിംഗ്‌ടൺ : യുഎസിലെ വടക്കൻ കലിഫോർണിയയിൽ വൻ ഭൂചലനം. ഒറിഗോണിന് സമീപം തീരദേശ നഗരമായ ഹംബോൾട്ട് കൗണ്ടിയിലെ ഫെർണ്ടെയ്‌ലിലാണ് പ്രാദേശിക സമയം രാവിലെ 10.44 ഓടെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 7...
- Advertisment -

Most Popular

- Advertisement -