Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsAdoorഅടൂരിൽ മൂന്ന്...

അടൂരിൽ മൂന്ന് അംഗസംഘം വീട് കയറി ആക്രമിച്ചു

അടൂർ: മേലൂട് ഭാഗത്ത് 3 അംഗസംഘം വീട് കയറി ആക്രമിച്ചു. 2 പേർക്ക് ഗുരുതര പരുക്ക്. യുവതിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത ഭർത്താവിന്റെ സഹോദരനെ ആക്രമിക്കാൻ ലക്ഷ്യമിട്ട് വന്ന സംഘമാണ് വീട് കയറി ആക്രമണം നടത്തിയത്. ഞായറാഴ്ച രാത്രി നടന്ന സംഭവത്തിൽ പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. മേലൂട് സജീവ് ഭവനിൽ വിനീഷ് (26), സഹോദരൻ നന്ദു (24) എന്നിവരെയാണ് കമ്പിവടിയും നെഞ്ചക്കും കൊണ്ട് മർദിച്ചത്.

വീട്ടു മുറ്റത്ത് ഉണ്ടായിരുന്ന കാറും അടിച്ചു തകർത്തു. വീടിന്റെ ജനൽച്ചില്ലകളും എറിഞ്ഞുടച്ചു. മർദനമേറ്റ വരെ അടൂർ താലൂക്ക് ആശുപത്രിയിൽ നിന്ന് തിങ്കളാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബുള്ളറ്റിൽ എത്തിയ 3 പേരാണ് ആക്രമിച്ചതെന്ന് വിനീഷും നന്ദുവും പൊലീസിന് മൊഴി നൽകി. അന്വേഷണം ആരംഭിച്ചതായി അടൂർ പൊലീസ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊച്ചിയിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം

കൊച്ചി: കളമശ്ശേരിയിൽ നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. ഭർത്താവാണ് യുവതിയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്.ഗുരുതരമായി പരുക്കേറ്റ നീനു (26) വിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഭർത്താവ് ആർഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ കളമശേരി...

ജമ്മു കശ്മീരിൽ ഭീകരാക്രണം : 7 പേർ കൊല്ലപ്പെട്ടു : ബാരാമുള്ളയിൽ ഒരു ഭീകരനെ വധിച്ച് സൈന്യം

ശ്രീനഗർ : ജമ്മു കശ്മീരിലെ ഗന്ദേർബൽ ഏരിയയിലുണ്ടായ ഭീകരാക്രമണത്തിൽ ഇതര സംസ്ഥാനക്കാരായ ആറ് തൊഴിലാളികളെയും ഒരു ഡോക്ടറെയും ഭീകരർ കൊലപ്പെടുത്തി. സോനംമാര്‍ഗിലെ തുരങ്ക പാത നിര്‍മ്മാണത്തിനായി കൊണ്ടുവന്ന തൊഴിലാളികളെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്....
- Advertisment -

Most Popular

- Advertisement -