Saturday, January 31, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമപഞ്ചായത്ത്...

പെരിങ്ങര ഗ്രാമപഞ്ചായത്ത് വയോജനങ്ങൾക്കായി സൗജന്യമായി മെഡിക്കൽ ക്യാമ്പ് നടത്തി

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത്,  നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, പെരിങ്ങര ഗ്രാമപഞ്ചായത്ത് ആയുഷ് പ്രൈമറി ഹെൽത്ത് സെന്റർ, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി സൗജന്യമായി നടത്തിയ മെഡിക്കൽ ക്യാമ്പിൻ്റെ  ഉദ്ഘാടനം പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബ്രഹാം തോമസ് നിർവഹിച്ചു. മെഡിക്കൽ ഓഫീസർ ഡോക്ടർ രജിതാ ടി വർഗീസ് അധ്യക്ഷത വഹിച്ചു.

യോഗത്തിൽ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടിവി വിഷു നമ്പൂതിരി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സനൽകുമാരി, അശ്വതി രാമചന്ദ്രൻ, മാത്തൻ ജോസഫ്, ഡോക്ടർ ബിജി വർഗീസ്, ഡോക്ടർ ഗ്രീഷ്മ എം, മോനിഷ മോഹൻ, ബിസന്റ മോൾ. വി, ജെയ്സി  അനു അലക്സ് എന്നിവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മേഘയുടെ മരണത്തിൽ അന്വേഷണം വേണമെന്ന്  പിതാവ് മധുസൂദനൻ

പത്തനംതിട്ട : കൂടൽ സ്വദേശിനിയും തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുമായ മേഘയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മധുസൂദനൻ മാധ്യമങ്ങളെ കണ്ടു. മകളുടെ മരണത്തിൽ ദുരൂഹത സംശയിക്കുന്നുവെന്ന് പിതാവ് പറഞ്ഞു. ഐബിയിലെ ഒരു ഉദ്യോഗസ്ഥനുമായി...

കൊല്ലത്ത് റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് ; അട്ടിമറി ശ്രമമെന്ന് സംശയം

കൊല്ലം : കൊല്ലത്ത് റെയിൽവേ ട്രാക്കിനു കുറുകെ ടെലിഫോൺ പോസ്റ്റ് എടുത്തുവച്ചത് അട്ടിമറി ശ്രമമെന്ന് സംശയം.ആറുമുറിക്കട ഫയർഫോഴ്സ് സ്റ്റേഷന് സമീപമാണ് സംഭവം. ശനിയാഴ്ച പുലർച്ചെ 1.20ന് പോസ്റ്റ് കണ്ടെത്തിയതിനെ തുടർന്ന് എഴുകോൺ പൊലീസ്...
- Advertisment -

Most Popular

- Advertisement -