Monday, July 6, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകൃഷിവകുപ്പിന്റെ ഓണവിപണി:...

കൃഷിവകുപ്പിന്റെ ഓണവിപണി: ജില്ലയിൽ 37 ലക്ഷം രൂപയുടെ വിറ്റുവരവ്

ആലപ്പുഴ:  കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഓണ വിപണികളിലായി ജില്ലയിൽ 37 ലക്ഷം രൂപയുടെ വിറ്റുവരവ്. ഉത്രാട ദിനത്തോടുകൂടി വിപണി അവസാനിച്ചപ്പോൾ 60.2 എം.ടി. ഉത്പന്നങ്ങളാണ് വിറ്റഴിച്ചത്.  കർഷകരുടെ പച്ചക്കറികൾ കൂടുതൽ മൂല്യം ലഭ്യമാക്കുന്ന രീതിയിൽ സംഭരിക്കുക, പൊതുജനങ്ങളെ ഓണവിപണിയിലെ വില കയറ്റത്തിൽ നിന്നും സംരക്ഷിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സർക്കാർ ഓണ വിപണി നടത്തുന്നത്.

കർഷകരിൽ നിന്ന് 30 ശതമാനം അധിക വില നൽകി സംഭരിച്ച പച്ചക്കറികൾ ഗുണഭോക്താക്കൾക്ക് വിപണി വിലയേക്കാൾ 10 ശതമാനം കുറച്ചാണ് നൽകിയത്. ജില്ലാതല പ്രൊക്യുമെന്റ് കമ്മിറ്റി തദ്ദേശ വിപണി നിലവാരം പരിശോധിച്ചാണ് സംഭരണ വിലയും വിപണന വിലയും നിശ്ചയിച്ചത്. ജില്ലയിൽ ആകെ 80 ഓണം വിപണികളിലേക്കായി ആകെ 45.7 ലക്ഷത്തിന്റെ പച്ചക്കറികളാണ് ഇത്തവണ സംഭരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴയിലെ കയര്‍ഫെഡ് ഷോറൂമില്‍ തീപിടിത്തം

ആലപ്പുഴ : ആലപ്പുഴ കളക്ടറേറ്റ് ജങ്ഷനു സമീപത്തെ കയര്‍ഫെഡ് ഷോറൂമില്‍ തീപിടിത്തം. രാവിലെ ഒന്‍പതു മണിയോടെ ആണ് ഷോറൂമില്‍ തീപിടിത്തം ഉണ്ടായത്.  റബ്ബര്‍, ചകിരി, കിടക്കകള്‍ തുടങ്ങിയവ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തം ഉണ്ടായത്....

നാലമ്പല ദർശനത്തിന് ഒരുങ്ങി ക്ഷേത്രങ്ങൾ

തൃശ്ശൂർ: കർക്കടകത്തിലെ ദുർഘടം തീരുന്നതിനും പുതുവർഷം ശോഭനമാകുന്നതിനും വേണ്ടി മഹാവിഷ്ണുവിന്റെ അവതാര രൂപങ്ങളെ ഒറ്റദിവസം കണ്ടു തൊഴുന്നതിന് പ്രശസ്തമായ നാലമ്പല ദർശനത്തിന് 17 മുതൽ തുടക്കമാകും. കേരളത്തിലെ ഏറ്റവും പ്രശസ്ത ശ്രീരാമസ്വാമി ക്ഷേത്രമായ തൃപ്രയാർ...
- Advertisment -

Most Popular

- Advertisement -