Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsകൊടൈക്കനാലിൽ നഷ്ടപ്പെട്ട...

കൊടൈക്കനാലിൽ നഷ്ടപ്പെട്ട ഫോൺ പെരുന്നയിൽ കണ്ടെത്തി

തിരുവല്ല : കൊടൈക്കനാലിൽ ടൂർ പോയ തിരുവനന്തപുരം സ്വദേശിയുടെ മോഷണം പോയ മൊബൈൽ ഫോൺ തിരുവല്ല പോലീസ് കണ്ടെത്തി. തിരുവനന്തപുരം സ്വദേശി വിമലിൻ്റെ മൊബൈലാണ് കഴിഞ്ഞ ദിവസം കൊടൈക്കനാലിൽ വെച്ച് നഷ്ടപ്പെട്ടത്. ഇതിന് പിന്നാലെ യുവാവ് പോലീസിൽ വിവരമറിയിക്കുക ആയിരുന്നു.  ഫൈൻഡ് മൈ ഡിവൈസ് സംവിധാനം ഉപയോഗിച്ച് പരിശോധിച്ചപ്പോൾ ഫോൺ ചങ്ങനാശ്ശേരി പെരുന്നയിൽ ഉണ്ടെന്ന് മനസിലാക്കി. ലൊക്കേഷൻ മനസ്സിലാക്കിയ എ എസ് ഐ  എസ് എൽ ബിനുകുമാർ, സി പി ഒ സി ജി ജോ എന്നിവരാണ് ഫോൺ അന്വേഷിച്ച് ഇറങ്ങിയത്.

ഫോണിൻ്റെ ലൊക്കേഷൻ പരിശോധിച്ചപ്പോൾ 13% ശതമാനം ബാറ്ററി ചാർജ് ആണ് അവശേഷിക്കുന്നത്. ഫോൺ ഓഫായാൽ പിന്നെ ലൊക്കേഷൻ കിട്ടാതാകും. മേൽ അധികാരിയുടെ അനുവാദം വാങ്ങി പോലീസ് സംഘം പെരുന്നയിൽ എത്തിയപ്പോൾ  ഒരു ലോഡ്ജിലാണ് ലൊക്കേഷൻ കാണിച്ചത്. തുടർന്ന് പോലീസ് അന്വേഷണത്തിൽ ഇവിടെയുണ്ടായിരുന്ന രണ്ട് തമിഴ്നാട് സ്വദേശികൾ കൊടൈക്കനാലിൽ പോയതായി പരിസരത്ത് നിന്ന് അറിഞ്ഞു.

ലോഡ്ജിലെ മുറിക്ക് അടുത്ത് ചെന്ന് ഫോൺ റിങ് ചെയ്തപ്പോൾ മുറിക്കകത്ത് ബാഗിൽ നിന്ന് ഫോൺ കണ്ടെത്തി. റൂമേറ്റ് പോലീസിന് ഫോൺ കൈമാറി. എന്നാൽ ബാഗിൻ്റെ ഉടമയെ കണ്ടെത്താൻ കഴിഞ്ഞില്ല.

തുടർന്ന് ഫോണിൻ്റെ ചിത്രം തിരുവനന്തപുരം സ്വദേശിയുടെ സുഹൃത്തിന് അയച്ചുകൊടുത്ത് ഫോൺ അത് തന്നെയാണെന്ന് സ്ഥിതീകരിച്ചു. ഫോൺ തകരാറില്ലാതെ തിരികെ കിട്ടിയതിനാൽ ഫോൺ ഉടമ പരാതി നൽകിയില്ല. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന് മാതൃകയാണ്:  മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി രൂപീകരിക്കപ്പെട്ട വയോജന കമ്മീഷനിലൂടെ കേരളം രാജ്യത്തിന് മാതൃകയാണെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. കമ്മീഷൻ പ്രവർത്തനം ആരംഭിക്കുന്നതിലൂടെ വയോജനങ്ങളെ സംരക്ഷിക്കുക എന്ന സർക്കാരിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്തം...

ടി.എസ് ജോണിൻ്റെ ഭാര്യയുടെ കൊലപാതകം : മകനെ കോടതി കുറ്റവിമുക്തനാക്കി

തിരുവല്ല : മുൻമന്ത്രിയും  നിയമസഭാ സ്പീക്കറുമായിരുന്ന ടി.എസ് ജോണിൻ്റെ ഭാര്യ  ഏലിക്കുട്ടിയെ കൊലപ്പെടുത്തിയെന്ന കേസിൽ  പ്രതിയായ മകൻ  ജോസുകുട്ടി ജോണിനെ(54) കോടതി കുറ്റവിമുക്തനാക്കി. പത്തനംതിട്ട അഡീഷണൽ ജില്ലാ കോടതി ജഡ്ജി   ജയകുമാർ ജോണിന്റെതാണ് ...
- Advertisment -

Most Popular

- Advertisement -