Thursday, July 23, 2026
No menu items!

subscribe-youtube-channel

HomeUncategorizedകേരള എൻജിഒ...

കേരള എൻജിഒ അസോസിയേഷൻ സംസ്ഥാനസമ്മേളനത്തിന് തുടക്കം

അടൂർ: കേരള എൻജിഒ അസോസിയേഷൻ 49-മത്  സംസ്ഥാന സമ്മേളനത്തിന് അടൂരിൽ തുടക്കമായി. ഉമ്മൻ ചാണ്ടി നഗറിൽ (ഗീതം ഓഡിറ്റോറിയം) ഇന്ന് രാവിലെ  നടന്ന സംസ്ഥന കൗൺസിൽ യോഗം കെപിസിസി ജനറൽ സെക്രട്ടറി അഡ്വ ജി.സുബോധൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷൻ ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി എ.എം.ജാഫർ ഖാൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ എം.ജെ.തോമസ് ഹെർബിറ്റ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അജിൻ ഐപ്പ് ജോർജ്, സെക്രട്ടറി ഷിബു മണ്ണടി എന്നിവർ പങ്കെടുത്തു.

തുടർന്ന് സാമ്പത്തിക പ്രതിസന്ധി സർക്കാരിനോ സർക്കാർ ജീവനക്കാർക്കോ എന്ന വിഷയത്തിൽ നടന്ന സെമിനാർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി രഞ്ജു കെ. മാത്യു അധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ, പി.സി.വിഷ്ണുനാഥ് എംഎൽഎ, മേരി ജോർജ്, വി.എൽ.രാകേഷ് കമൽ, പി.എസ് വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.

വൈകിട്ട് കെഎസ്ആർടിസി കോർണറിൽ നടന്ന പൊതു സമ്മേളനം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ പഴകുളം മധു അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ, കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ എം.എം.നസീർ, അഡ്വ ജി.സുബോധൻ, സംസ്ഥാന ജനറൽ സെക്രട്ടറി എ.എം.ജാഫർ ഖാൻ, സംസ്ഥാന സെക്രട്ടറി ബി.പ്രദീപ് കുമാർ, ഏഴംകുളം അജു എന്നിവർ പ്രസംഗിച്ചു.

തുടർന്ന് സംസ്‌കാര സാഹിതിയുടെ നേതൃത്വത്തിൽ മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന കലാസന്ധ്യയും അരങ്ങേറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സപ്ലൈകോയിൽ ഫാർമസിസ്റ്റ് ഒഴിവ്

കോട്ടയം : സപ്ലൈകോയുടെ കോട്ടയം മേഖലാ മെഡിസിൻ ഡിപ്പോയിലും കോട്ടയം സപ്ലൈകോ മെഡിക്കൽ സ്റ്റോറിലും നിലവിലുള്ള ഒഴിവിലേക്ക് ബി. ഫാം/ഡി.ഫാം യോഗ്യതയും രണ്ടു വർഷം പ്രവർത്തിപരിചയവുമുള്ള ഫാർമസിസ്റ്റുമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ളവർ തിരുനക്കരയിലുള്ള...

വൈ.എം.സി.എ സബ് – റീജൺ സ്നേഹത്തൂവൽ –  കൂട്ടായ്മ സംഘടിപ്പിച്ചു

തിരുവല്ല : വൈ.എം.സി.എ സബ് റീജണിൻ്റെ നേതൃത്വത്തിൽ വാരിക്കാട് ബഥേൽ ആശ്രമത്തിൽ  സ്നേഹത്തൂവൽ കൂട്ടായ്മ സംഘടിപ്പിച്ചു. മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ഉദ്ഘാടനം ചെയ്തു. സ്നേഹവും സഹിഷ്ണുതയും...
- Advertisment -

Most Popular

- Advertisement -