Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsഅർജുന്റെ മൃതദേഹം...

അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി : അസ്ഥികൾ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു

ഷിരൂർ : അർജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി.കർവാർ ആശുപത്രിയിലാണു മൃതദേഹമുള്ളത്.ഡിഎൻഎ സാംപിൾ എടുത്തശേഷം നാളെ കുടുംബാംഗങ്ങൾക്കു വിട്ടുനൽകിയേക്കും .അസ്ഥിയുടെ ഒരു ഭാഗമെടുത്ത് മംഗളൂരു എഫ്എസ്എൽ ലാബിലേക്ക് അയച്ചു.ഡിഎൻഎ ഫലം രണ്ടു ദിവസത്തിനകം ലഭിക്കും. എത്രയും വേഗം നടപടികള്‍ പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു.

ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയ അർജുന്റെ ലോറി ഇന്ന് കരയിലെത്തിക്കും .ഇന്നലെ ക്രെയിൻ ഉപയോഗിച്ച് ലോറി കരകയറ്റാൻ ശ്രമിച്ചെങ്കിലും വടം പൊട്ടിയതോടെ ശ്രമം അവസാനിപ്പിക്കുകയായിരുന്നു. അർജുനൊപ്പം കാണാതായ കർണാടക സ്വദേശികളായ മറ്റ് രണ്ട് പേർക്കായുളള തെരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി ഓൺലൈൻ റിസർവേഷൻ പോളിസി പരിഷ്ക്കരിക്കുന്നു

തിരുവന്തപുരം: കെഎസ്ആർടിസിയുടെ ഓൺലൈൻ പാസഞ്ചർ റിസർവേഷൻ സംവിധാനത്തിൽ നിലവിലുള്ള റീഫണ്ട് പോളിസികൾക്ക് പുറമെ യാത്രക്കാർക്ക് കൂടുതൽ പ്രയോജനകരമായ രീതിയിലുളള മാറ്റങ്ങൾകൂടി ഉൾപ്പെടുത്തി ഓൺലൈൻ റിസർവേഷൻ പോളിസി വിപുലീകരിക്കുന്നു. ഓൺലൈൻ റിസർവേഷൻ സേവന ദാതാവ് മൂലമുണ്ടാകുന്ന...

കൊച്ചിയിലെ കപ്പൽ അപകടം : കമ്പനി 1262 കോടി നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്

കൊച്ചി : എംഎസ്സി എല്‍സ-3 കപ്പല്‍ മുങ്ങിയതിനെ തുടർന്നുണ്ടായ പരിസ്ഥിതിനാശത്തിന് 1262.6 കോടിയുടെ നഷ്ടപരിഹാരം നല്‍കാൻ ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാർ ഫയല്‍ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിലാണ് ജസ്റ്റിസ് എം.എ. അബ്ദുല്‍ ഹക്കീമിന്റെ...
- Advertisment -

Most Popular

- Advertisement -