Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരിൽ സ്വർണ...

തൃശ്ശൂരിൽ സ്വർണ വ്യാപാരിയെ ആക്രമിച്ച് രണ്ടര കിലോ സ്വർണം കവർന്നു

തൃശ്ശൂർ : തൃശ്ശൂരിൽ പട്ടാപ്പകൽ സ്വർണ വ്യാപാരിയേയും സുഹൃത്തിനെയും ആക്രമിച്ച് രണ്ടര കിലോ സ്വർണം കവർന്നു. കോയമ്പത്തൂരിലെ സ്വർണാഭരണ നിർമാണശാലയിൽ നിന്നു തൃശൂരിലെ ജ്വല്ലറിയിലേക്ക് ആഭരണങ്ങളുമായി പോകുകയായിരുന്ന അരുൺ സണ്ണി,റോജി തോമസ് എന്നിവരെ ഒരു സംഘം ആക്രമിച്ച് കാറും സ്വർണവും തട്ടിയെടുക്കുകയായിരുന്നു .രാവിലെ 11മണിയോടെ കല്ലിടുക്കിൽ വച്ചായിരുന്നു സംഭവം.

ദേശീയപാതയിലൂടെസഞ്ചരിക്കുകയായിരുന്ന ഇവരുടെ വണ്ടിയെ പിന്തുടർന്ന 3 കാറുകൾ കല്ലിടുക്കിലെത്തിയപ്പോൾ ഇവരെ തടഞ്ഞിട്ടു.3 കാറുകളിൽ .നിന്നും 11 പേർ അരുണിന്റെ വണ്ടിയെ വളഞ്ഞു. കാറിൽനിന്ന് ഇരുവരേയും പുറത്തിറക്കിയ ശേഷം സ്വർണവും കാറും കടത്തിക്കൊണ്ടുപോവുകയായിരുന്നു. കവർച്ചാസംഘം എത്തിയ കാറുകളിൽ കയറ്റിക്കൊണ്ടു പോയ ഇവരിൽ അരുണിനെ കുട്ടനെല്ല‍ൂരിലും റോജി തോമസിനെ പാലിയേക്കരയിലും ഇറക്കിവിട്ടു. സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്‌ പോലീസ് അന്വേഷണം ഊർജിതമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തേവര പാലത്തിന്റെ കൈവരി തകർത്ത് കായലിന് മുകളിൽ ലോറി തൂങ്ങിക്കിടക്കുന്നു

കൊച്ചി : എറണാകുളം തേവര പാലത്തിൽ ലോറി അപകടത്തിൽപെട്ടു. നിയന്ത്രണം വിട്ട ലോറി പാലത്തിന്റെ കൈവരിയിൽ ഇടിച്ചുകയറി.ലോറിയുടെ എഞ്ചിന്‍ ഉൾപ്പെടെ മുൻഭാഗം കായലിലേക്കു വീഴുന്ന നിലയിൽ തൂങ്ങിക്കിടക്കുകയാണ്. ഇന്നുച്ചയോടെ തേവര ജംഗ്ഷന് സമീപം...

ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉത്സവം മാർച്ച് 1ന്  കൊടിയേറും

തിരുവല്ല :  ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ഉത്സവം മാർച്ച് 1ന്  കൊടിയേറും. രാവിലെ 9.45നും 10.15നും മദ്ധ്യേ മേടം രാശി ശുഭമുഹൂർത്തത്തിലാണ് കൊടിയേറ്റ് നടക്കുക. 10 ന് ആറാട്ടോടു കൂടി സമാപിക്കും. ഇത്തവണ ഉത്സവം...
- Advertisment -

Most Popular

- Advertisement -