Thursday, July 23, 2026
No menu items!

subscribe-youtube-channel

HomeNewsഎസ്എടി ആശുപത്രിയിലെ...

എസ്എടി ആശുപത്രിയിലെ വൈദ്യുതി മുടക്കം : അന്വേഷണത്തിന് ഉത്തരവിട്ട് ആരോ​ഗ്യമന്ത്രി

തിരുവനന്തപുരം : എസ്എടി ആശുപത്രിയിലെ വൈദ്യുതി തകരാറിനെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ട് ആരോ​ഗ്യമന്ത്രി വീണ ജോർജ്.ഇന്നലെ രാത്രിയിൽ അത്യാഹിത വിഭാഗം ബ്ലോക്കിലാണ് വൈദ്യുതി മുടങ്ങിയത്.മൂന്ന് മണിക്കൂറാണ് അമ്മമാരും കുഞ്ഞുങ്ങളും ഇരുട്ടിൽ കഴിഞ്ഞത്.ട്രാൻസ്ഫോർമറിലെ ബ്രേക്കറുകൾ തകരാറിലായതായിരുന്നു പ്രതിസന്ധിക്ക് കാരണം.വൈദ്യുതി മുടങ്ങിയതോടെ പുറത്തു നിന്ന് എത്തിച്ച ജനറേറ്ററിന്റെ സഹായത്താലാണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്.

ആശുപത്രിയിലെ പിഡബ്ല്യൂഡി ഇലക്ട്രിക്കൽ വിഭാഗത്തിന്റെ വീഴചയാണെന്നാണ് കെഎസ്ഇബി ആരോപിക്കുന്നത്. എന്നാൽ കെഎസ്ഇബി അറ്റകുറ്റപ്പണി പൂർത്തിയാകാത്തതാണ് കാരണമെന്ന് ആശുപത്രി അധികൃതരും ആരോപിക്കുന്നു .സംഭവത്തിൽ പ്രതിഷേധം കടുത്തതിന് പിന്നാലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വികസനയാത്രയില്‍ സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണ് വനിത സംവരണ ഭേഗതി ബില്‍-  പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ വികസനയാത്രയില്‍ സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണ് വനിത സംവരണ ഭേഗതി ബില്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതമാകാന്‍ അതുകൂടി വേണമെന്നും സുപ്രധാനമാറ്റത്തിന്റെ സമയമാണിതെന്നും മോദി പറഞ്ഞു. വനിതാ...

യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണ് : ജോസ് കെ മാണി

കോട്ടയം : യുഡിഎഫ് പ്രവേശനം തള്ളി കേരള കോണ്‍ഗ്രസ് ചെയർമാൻ ജോസ് കെ മാണി. ഇന്നത്തെ യോഗത്തിൽ അതൊന്നും ചർച്ചയാകില്ലെന്നും അജണ്ടയിൽ ഇല്ലാത്ത വിഷയമാണെന്നും ജോസ് കെ മാണി പറഞ്ഞു. മാധ്യമങ്ങളല്ല അജണ്ട...
- Advertisment -

Most Popular

- Advertisement -