Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഇതര സംസ്ഥാന...

ഇതര സംസ്ഥാന തൊഴിലാളികളുടെ വീട്ടിൽ അതിക്രമിച്ചു കയറി പണവും വസ്തുക്കളും മോഷ്ടിച്ചു : 5 പേർ പിടിയിൽ

കോട്ടയം : ഇതര സംസ്ഥാന തൊഴിലാളികളുടെ വീട്ടിൽ പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന അതിക്രമിച്ച് കയറി പണവും വസ്തുക്കളും കവർന്ന സംഭവത്തിൽ അഞ്ച് പേർ പിടിയിൽ. കോട്ടയം സ്വദേശികളായ സാജൻ ചാക്കോ, ഹാരിസ്, രതീഷ് കുമാർ, സിറിൽ മാത്യു, സന്തോഷ്‌ എന്നിവരാണ് അറസ്റിലായത് .

കഴിഞ്ഞ ദിവസം രാത്രിയിലാണ് ചൂട്ടുവേലിയിൽ വാടകയ്‌ക്ക് താമസിക്കുന്ന അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്തേക്ക് പ്രതികൾ അതിക്രമിച്ചു കയറുന്നത്. പൊലീസ് ആണെന്ന് പറഞ്ഞ ഇവർ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും, വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ മർദ്ദിക്കുകയും ചെയ്തു. പണവും, ഫോണും, വാച്ചും കവർന്ന് സംഘം രക്ഷപെടുകയായിരുന്നു. ഇവർക്കെതിരെ കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും സമാന സംഭവങ്ങളിൽ കേസ് ഉണ്ടെന്ന് പൊലീസ് അറിയിച്ചു.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : നാളെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : നാളെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ടുള്ളത്. എറണാകുളം, തൃശൂർ, പാലക്കാട്,...

വെള്ളപ്പൊക്ക ദുരന്ത നിവാരണം:14 ന്  പാണ്ടനാട് മോക്ഡ്രിൽ

ചെങ്ങന്നൂർ: വെള്ളപ്പൊക്കമുണ്ടായാല്‍ സ്വീകരിക്കേണ്ട നടപടികൾ, രക്ഷാപ്രവര്‍ത്തനം എന്നിവയെക്കുറിച്ച് അവബോധം നല്‍കാനും നിലവിലെ രക്ഷാദൗത്യ സംവിധാനങ്ങള്‍ കാര്യക്ഷമമാണോ എന്ന് തിരിച്ചറിയുന്നതിനും പമ്പ നദീതട പദ്ധതിയുടെ  ഭാഗമായി മാർച്ച് 14 ന് ചെങ്ങന്നൂരിലെ പാണ്ടനാട് മോക്ക്...
- Advertisment -

Most Popular

- Advertisement -