Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭയില്‍ പ്രതിപക്ഷ...

നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം : ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു

തിരുവനന്തപുരം : സംസ്ഥാന നിയമസഭാ സമ്മേളനത്തിൻ്റെ ആദ്യ ദിനം പ്രതിപക്ഷ പ്രതിഷേധത്തിൽ ആരംഭിച്ചു. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു. സഭയ്ക്കുള്ളിൽ പ്രതിപക്ഷത്തിന് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശത്തെ സർക്കാർ ചോദ്യം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. പ്രതിപക്ഷത്ത് നിന്നുള്ള 45 നക്ഷത്ര ചിഹ്നം ഇട്ട ചോദ്യങ്ങൾ നക്ഷത്ര ചിഹ്നമില്ലാത്ത ചോദ്യങ്ങളാക്കി മാറ്റിയതിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്.

സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡും ബാനറുമുയര്‍ത്തിയുമാണ് പ്രതിപക്ഷ പ്രതിഷേധമുണ്ടായത്. സ്പീക്കറുടേത് അപക്വമായ നിലപാടെന്ന്  പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. സ്പീക്കറെ പ്രതിപക്ഷം അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ഭരണപക്ഷവും ബഹളംവച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദുരന്ത മേഖലയിലേക്ക് പത്തനംതിട്ട ജില്ലയിൽ നിന്ന് രക്ഷാപ്രവർത്തനത്തിന്  ഫയർ ഫോഴ്സ് യൂണിറ്റ് യാത്ര തിരിച്ചു

പത്തനംതിട്ട : വയനാട്ടിലെ ദുരന്ത മേഖലകളിലേക്ക് ജില്ലയിൽ നിന്ന് രക്ഷാപ്രവർത്തന ഉപകരണങ്ങളുമായി ഫയർ ഫോഴ്സ് യൂണിറ്റ് യാത്ര തിരിച്ചു. ജില്ലയിലെ എല്ലാ ഫയർ സ്റ്റേഷനുകളിൽ നിന്നുമുള്ള ഉപകരണങ്ങൾ പത്തനംതിട്ടയിൽ എത്തിച്ച് ഒന്നിച്ചാണ് കൊണ്ടുപോയത്. ചെയിൻ സോ-10,...

കോഴിക്കോട് മെഡിക്കൽ കോളേജിൽ തീപിടിത്തം

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗം കെട്ടിടത്തിൽ തീപിടിത്തം. അത്യാഹിത വിഭാഗത്തിനോട് ചേർന്ന് യുപിഎസ് റൂമിൽ പുക കണ്ടതിനെ തുടർന്ന് രോഗികളെ ഒഴിപ്പിച്ചു .ഇന്നലെ രാത്രി എട്ടോടെയാണ് അപകടം ഉണ്ടായത്....
- Advertisment -

Most Popular

- Advertisement -