Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭയിൽ ബഹളം...

നിയമസഭയിൽ ബഹളം : സ്പീക്കറുടെ ഡയസിൽ കയറി പ്രതിഷേധം : സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം : നിയമസഭയിൽ രൂക്ഷമായ ഭരണ ,പ്രതിപക്ഷ പോര്. സ്പീക്കറുടെ ഡയസിന് മുന്നിലെത്തി ബാനർ കെട്ടിയും ഡയസിൽ കയറിയും പ്രതിപക്ഷം പ്രതിഷേധിച്ചു.വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളുമുണ്ടായി.ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ വെട്ടിക്കുറച്ചതിനെത്തുടര്‍ന്നാണ് സഭയില്‍ ബഹളം തുടങ്ങിയത് .തുടർന്ന് പ്രതിപക്ഷം ചോദ്യാത്തരവേള ബഹിഷ്കരിച്ചു .സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡും ബാനറുമുയര്‍ത്തിയും പ്രതിപക്ഷം പ്രതിഷേധമുണ്ടാക്കി.മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സഭയിൽ നേർക്കുനേർ രൂക്ഷ ഭാഷയിൽ ആരോപണങ്ങളുന്നയിച്ചു.

പിന്നാലെ പ്രതിഷേധിച്ചെത്തിയ പ്രതിപക്ഷാംഗങ്ങൾ  സ്പീക്കർ കസേരക്ക് സമീപത്തേക്ക് ചാടിക്കയറി.പ്രതിഷേധം കടുത്തതോടെ ഭരണപക്ഷാംഗങ്ങളും നടുത്തളത്തിൽ ഇറങ്ങി.നേരത്തെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ അടിയന്തര പ്രമേയ ചർച്ച 12 മണിക്ക് നടത്താൻ അനുമതി നൽകിയിരുന്നെങ്കിലും വൻ ബഹളമായതോടെ സഭ പിരിഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നന്ദാദേവി കപ്പൽ 47,000 മെട്രിക് ടൺ എൽപിജിയുമായി  ഗുജറാത്തിലെ വാദിനാർ തുറമുഖത്തെത്തി

ന്യൂഡൽഹി: എൽ‌പി‌ജി ക്ഷാമം നേരിടുന്ന ഇന്ത്യയ്‌ക്ക്  ആശ്വാസമായി ഏകദേശം 47,000 മെട്രിക് ടൺ ദ്രവീകൃത പെട്രോളിയം വാതകവുമായി എൽ‌പി‌ജി ടാങ്കറായ ‘നന്ദ ദേവി’  ഗുജറാത്തിലെ വാഡിനാർ തുറമുഖത്ത് എത്തി. നേരത്തെ സംഘർഷബാധിതമായ ഹോർമുസ്...

ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു

തിരുവനന്തപുരം : സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് മാർച്ച് മാസത്തിൽ ഒരു ഗഡു പെൻഷൻകൂടി അനുവദിച്ചു. ഇതിനായി 817 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം...
- Advertisment -

Most Popular

- Advertisement -