Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsമെഡിക്കൽ കോളേജിലേക്കുള്ള...

മെഡിക്കൽ കോളേജിലേക്കുള്ള റോഡുകളുടെ നിർമാണോദ്ഘാടനം  11 ന്

കോന്നി : കോന്നി മെഡിക്കൽ കോളേജിലേക്കുള്ള റോഡുകളുടെ നിർമാണോദ്ഘാടനം ഈ മാസം 11 ന് വൈകിട്ട് 4 ന് ആനകുത്തി ജംഗ്ഷനിൽ നടന്നുമെന്ന് കെ.യു. ജനീഷ്കുമാർ എം എൽ എ അറിയിച്ചു. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും.

14 കോടി രൂപയാണ് നിർമാണ ചെലവ്. മെഡിക്കൽ കോളജ് റോഡിൻ്റെ പരിധിയിൽ വരുന്ന മുരിങ്ങമംഗലം മുതൽ വട്ടമൺ വരെ ഉന്നത നിലവാരത്തിൽ 9.5 മീറ്റർ വീതിയിൽ പുനർ നിർമിക്കും. കുപ്പക്കര മുതൽ വട്ടമൺ വരെ 5.5 മീറ്റർ വീതിയിലും നിർമിക്കും.

1520 മീറ്റർ നീളത്തിൽ ഓടയും 1830 മീറ്റർ നീളത്തിൽ ഐറിഷ് ഓടയുടെ നിർമാണവും പദ്ധതിയിലുണ്ട്. വട്ടമണ്ണിൽ 2 കലുങ്കുകളും നിർമിക്കുന്നുണ്ട്.
മെഡിക്കൽ കോളജ് റോഡ് നിർമാണത്തിന് 225 വസ്തു ഉടമകളിൽ നിന്ന് 2.45 ഹെക്ടർ സ്ഥലമാണ് സർക്കാർ ഏറ്റെടുത്തത്. 5 കോടി രൂപ ചെലവിൽ കോന്നി – വെട്ടൂർ – അതുമ്പുംകുളം റോഡ് നവീകരണവും ഇതോടൊപ്പം നടക്കുമെന്ന് എം എൽ എ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രമാടം വി- കോട്ടയം ഭാഗത്ത് മഴവെള്ളപാച്ചിലിൽ വൻനാശം

പത്തനംതിട്ട : പ്രമാടം പഞ്ചായത്തിലെ വി - കോട്ടയം ഭാഗത്ത് മഴവെള്ളപാച്ചിലിൽ വൻ നാശനഷ്ടം. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് ഓടയും തോടും നിറഞ്ഞ് ജംക്ഷനിലും പരിസര പ്രദേശങ്ങളിലും നാശനഷ്ടം ഉണ്ടായത്.അശാസ്ത്രീയമായ ഓട...

ട്രെയിനിൽ നിന്ന് ചാലക്കുടി പുഴയിലേക്ക് ചാടിയ അധ്യാപിക മരിച്ചു

തൃശ്ശൂർ : ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് ചാലക്കുടി പുഴയിലേയ്ക്കു ചാടിയ ഹയർ സെക്കൻഡറി അധ്യാപിക മരിച്ചു.ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപികയായ സിന്തോളാണു (സിന്ധു-40) മരിച്ചത്.ബുധനാഴ്ച രാത്രി ഏഴുമണിയോടെ...
- Advertisment -

Most Popular

- Advertisement -