Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsParumalaസംരഭകരെ യുവജനങ്ങള്‍...

സംരഭകരെ യുവജനങ്ങള്‍ പ്രോത്സാഹിപ്പിക്കണം : കെ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി.

പരുമല : സംരഭകരെ യുവജനപ്രസ്ഥാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ആവശ്യമായ സഹായങ്ങള്‍ നല്‍കുകയും ചെയ്യണമെന്ന് കെ.ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി. ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പരുമല പെരുനാളിനോടനുബന്ധിച്ച് നടത്തിയ യുവജനസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിശുദ്ധ പരുമല തിരുമേനിയെപ്പോലെ ത്യാഗസന്നദ്ധതയുള്ള ജീവിത മാതൃകകള്‍ സ്വീകരിക്കുവാന്‍ യുവജനങ്ങള്‍ തയ്യാറാകണം അദ്ദേഹം പറഞ്ഞു.   ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാന്‍ ജിനു സഖറിയ ഉമ്മന്‍ മുഖ്യപ്രഭാഷണം നടത്തി. സിനി ആര്‍ട്ടിസ്റ്റ് മെല്‍വിന്‍ ജി. ബാബു, അത്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ഗീവര്‍ഗീസ് കോശി, ജനറല്‍ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറാര്‍ പേള്‍ കണ്ണേത്ത്, റീജിയണല്‍ സെക്രട്ടറി അബി ഏബ്രഹാം കോശി, പരുമല സെമിനാരി അസി. മാനേജര്‍ ഫാ.എല്‍ദോസ് ഏലിയാസ്, സഭാ മാനേജിംഗ് കമ്മറ്റി അംഗം ജോജി പി. തോമസ്  എന്നിവര്‍ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്രശ്രീബലി ഉത്സവത്തിന്റെ ആദ്യ കൂപ്പൺ വിതരണം ചെയ്തു

തിരുവല്ല: കാവുംഭാഗം കരുനാട്ടുകാവ് ഭഗവതി ക്ഷേത്രത്തിൽ ഉത്രശ്രീബലി ഉത്സവത്തിന്റെ ആദ്യ കൂപ്പൺ ഉപദേശക സമിതി അംഗം  വിശ്വനാഥനിൽ നിന്നും ക്ഷേത്രം മേൽശാന്തി  ശരത് പരമേശ്വരൻ നമ്പൂതിരി ഏറ്റുവാങ്ങി. ഉപദേശക സമിതി പ്രസിഡന്റ്‌ ശ്രീകുമാർ ശ്രുതി,...

മദ്യലഹരിയിൽ കൊച്ചിയിലെ നൈറ്റ് കഫേ അടിച്ചു തകർത്ത യുവതിയും സംഘവും അറസ്റ്റിൽ

കൊച്ചി :മദ്യലഹരിയിൽ പനമ്പിള്ളിനഗറിലെ നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പരിക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ. ചങ്ങനാശേരി സ്വദേശിനി ലീന, ഇടുക്കി കട്ടപ്പന മേപ്പാറ ഏഴാച്ചേരിൽ ജെനിറ്റ്, വയനാട് കൽപറ്റ മുണ്ടേരി...
- Advertisment -

Most Popular

- Advertisement -