Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKonniയുവാവിന് ക്രൂരമർദനമേറ്റ...

യുവാവിന് ക്രൂരമർദനമേറ്റ സംഭവത്തിൽ 6 പേർക്കെതിരെ കേസ് എടുത്തു

കോന്നി : കോന്നി ടൗണിൽ ബാറിന് മുൻപിൽ യുവാവിന് ക്രൂരമർദനമേറ്റ സംഭവത്തിൽ 6 പേർക്കെതിരെ കേസ് എടുത്തതായി  കോന്നി പൊലീസ് അറിയിച്ചു

സൂര്യ ബാറിന് മുൻപിൽ കുളത്തുമൺ സ്വദേശി സനോജിനാണ് കഴിഞ്ഞ ദിവസം മർദനമേറ്റത്. ഇതിൻ്റെ സിസി ടിവി ദൃശ്യങ്ങൾ ഇന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

സിമൻ്റ്കട്ട കൊണ്ട് തലയ്ക്ക് അടിയേറ്റ് ഗുരുതരമായി പരുക്കേറ്റ സനോജിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നിച്ച് മദ്യപിക്കാനെത്തിയവർ തമ്മിൽ നടന്ന വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

സനോജിനെ അടിക്കുകയും നിലത്തിട്ട് ക്രൂരമായി ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈദ്യുതി നിയന്ത്രണം: ഒരു ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞുവെന്ന് വൈദ്യുതി മന്ത്രി

തിരുവനന്തപുരം :വൈദ്യുതി നിയന്ത്രണം ഫലം കണ്ടുവെന്നും സംസ്ഥാനത്ത് ഒരു ദിവസം കൊണ്ട് വൈദ്യുതി ഉപഭോഗത്തിൽ 200 മെഗാവാട്ടിന്റെ കുറവുണ്ടായെന്നും വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം...

ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് രാഷ്‌ട്രപതി

പ്രയാഗ്‌രാജ് : മഹാകുംഭമേളയിൽ ത്രിവേണീ സം​ഗമത്തിൽ പുണ്യസ്നാനം ചെയ്ത് രാഷ്‌ട്രപതി ദ്രൗപദി മുർമു.രാവിലെ പ്രയാഗ്‌രാജ് വിമാനത്താവളത്തിലെത്തിയ രാഷ്‌ട്രപതിയെ യോ​ഗി ആദിത്യനാഥും ​ഗവർണർ ആനന്ദിബെനും ചേർന്ന് സ്വീകരിച്ചു. ത്രിവേണീ സം​ഗമസ്ഥാനത്ത് പൂജ നടത്തിയ ശേഷമാണ്...
- Advertisment -

Most Popular

- Advertisement -