Saturday, November 14, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiസീ പ്ലെയിൻ...

സീ പ്ലെയിൻ മാട്ടുപ്പെട്ടിയിൽ ലാൻഡ് ചെയ്തു : പരീക്ഷണ പറക്കൽ വിജയകരം

ഇടുക്കി : സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തിന് കരുത്തേകി ആദ്യ ജലവിമാനം മാട്ടുപ്പെട്ടിയിൽ ലാൻഡ് ചെയ്തു.രാവിലെ 10.30നു കൊച്ചിയിലെ ബോൾഗാട്ടിയിൽ നിന്നു പറന്നുയർന്ന സീ പ്ലെയ്ൻ 10.57നാണ് അണക്കെട്ടിൽ പ്രത്യേകം തയാറാക്കിയ എയ്റോഡ്രോമിൽ ഇറങ്ങിയത്. ബോൾഗാട്ടി കായലിൽ നിന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് സീപ്ലെയ്ൻ ഉദ്ഘാടനം ചെയ്തു. മന്ത്രി റോഷി അഗസ്റ്റിൻ, എംഎൽഎമാരായ എം.എം.മണി, എ.രാജാ, ജില്ല കലക്ടർ വി.വിഘ്നേശ്വരി എന്നിവർ മാട്ടുപ്പെട്ടി ഡാമിൽ വിമാനത്തെ സ്വീകരിച്ചു.

ഇന്നലെയാണ് മൈസുരുവിൽ നിന്ന് കനേഡിയൻ കമ്പനിയുടെ ജലവിമാനം കൊച്ചിയിലെത്തിയത്. കരയിലും വെള്ളത്തിലും ഉപയോ​ഗിക്കാൻ കഴിയുന്ന ആംഫിബിയസ് എയ‍ർക്രാഫ്റ്റാണിത്. ടൂറിസത്തിനു പുറമേ മെഡിക്കൽ ആവശ്യങ്ങൾക്കും വിഐപികൾക്കും ഉദ്യോഗസ്ഥ൪ക്കും അവശ്യഘട്ടങ്ങളിൽ സഞ്ചരിക്കാനും സീപ്ലെയിൻ ഉപയോഗിക്കാം.കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സീപ്ലെയിൻ ടൂറിസം സർക്യൂട്ട് രൂപീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരിമരുന്ന് കേസിൽ പിടിയിലായ അധ്യാപികമാരെ പുറത്താക്കി

കോഴിക്കോട് : കോഴിക്കോട് വടകരയില്‍ ലഹരിമരുന്ന് കേസില്‍  പിടിയിലായ അധ്യാപികമാരെ പിരിച്ചുവിട്ടു.പേരാമ്പ്ര ബി.ആർ.സി.യിലെ സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ കെ.സി. കീർത്തന,കാവ്യ എന്നിവരെയാണ് വിദ്യാഭ്യാസ വകുപ്പ് പിരിച്ചുവിട്ടത്.ഓപ്പറേഷൻ തൂഫാൻ പരിശോധനയുടെ ഭാഗമായാണ് ഈ അധ്യാപികമാരെക്കുറിച്ചുള്ള നിർണായക...

റേഷൻ വിഹിതം ഈ മാസം തന്നെ കൈപ്പറ്റണം

തിരുവനന്തപുരം : 2025 ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാൻ കഴിയുള്ളൂവെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു. നിലവിൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന്...
- Advertisment -

Most Popular

- Advertisement -