Tuesday, September 8, 2026
No menu items!

subscribe-youtube-channel

HomeNewsKochiമുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി...

മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : പറവൂരിൽ മുഖ്യമന്ത്രിക്കെതിരേ കരിങ്കൊടി കാണിച്ച കേസ് ഹൈക്കോടതി റദ്ദാക്കി. കരിങ്കൊടി കാണിച്ചാൽ അപമാനിക്കലാകില്ലെന്നു പറഞ്ഞ കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയെന്ന കേസും റദ്ദാക്കി. ഏതു നിറത്തിലുള്ള കൊടിയും ഉപയോഗിച്ചുള്ള പ്രതിഷേധം നിയമവിരുദ്ധമല്ലെന്നും ചെറിയ വിഷയങ്ങളിലെ നിയമനടപടികൾ ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി. 2017ൽ പറവൂരിൽ വച്ച് മുഖ്യമന്ത്രിക്കെതിരേ കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു നടത്തിയ പ്രതിഷേധത്തിലാണ് പോലീസ് കേസെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തേർഡ് പാർട്ടി ഇൻഷുറൻസ് കർശനമാക്കാൻ സുപ്രീംകോടതി നിർദേശം

ന്യൂഡൽഹി : തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ, ഡീസൽ എന്നിവ നൽകരുതെന്ന് സുപ്രീംകോടതി നിർദേശം .തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകുന്നത് തടയുന്ന പൈലറ്റ് പദ്ധതി തയ്യാറാക്കാൻ...

ഡെയ്സി പാപ്പച്ചൻ ചരമവാർഷികം ജൂലൈ 19-ന്

അടൂർ: സ്നേഹത്തിന്റെയും കരുണയുടെയും നിസ്വാർത്ഥ സേവനത്തിന്റെയും ജീവിതസാക്ഷ്യമായി അനേകരുടെ ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്ന ഡെയ്സി പാപ്പച്ചന്റെ (ലൈഫ് ലൈൻ ചെയർമാൻ ഡോ എസ് പാപ്പച്ചന്റെ പത്നി) ചരമവാർഷികത്തോടനുബന്ധിച്ചുള്ള  അനുസ്മരണ പരിപാടി ജൂലൈ 19-ന്...
- Advertisment -

Most Popular

- Advertisement -