Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsശ്രീനാരായണഗുരുവിന്റെ ആത്മീയചിന്തകൾ...

ശ്രീനാരായണഗുരുവിന്റെ ആത്മീയചിന്തകൾ നൂറ്റാണ്ടുകൾ കഴിഞ്ഞാലും മാനവരാശിയുടെ വഴികാട്ടിയായി നിലനിൽക്കും –  അഡ്വ.പി.എസ് ശ്രീധരൻപിള്ള

തിരുവല്ല: ശ്രീനാരായണഗുരുവിന്റെ ആത്മീയചിന്തകൾ നൂറ്റാണ്ടുകൾ കഴിഞ്ഞാലും മാനവരാശിയുടെ വഴികാട്ടിയായി നിലനിൽക്കുമെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ് ശ്രീധരൻപിള്ള പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 15-ാമത് മനയ്ക്കച്ചിറ ശ്രീനാരായണ കൺവെൻഷന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജാതീയതയും ഉച്ഛനീചത്വങ്ങളും ആരാധന സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെട്ട് അനീതി കൊടികുത്തിവാണിരുന്ന കാലഘട്ടത്തിൽ അതിനെതിരായി മലയാളമണ്ണ് കണ്ട ഏറ്റവുംവലിയ നവോത്ഥാന നായകൻ ഗുരുദേവനാണെന്ന് ഏവരും സമ്മതിക്കും. ദൈവദശകത്തിന്റെ രചനാശതാബ്ദി ആഘോഷവേളയിൽ കൂടുതൽ ഭാഷകളിലേക്ക് വിവർത്തനം ചെയ്തതും അതിന് ഭാഷ്യം നൽകാനും വ്യാഖ്യാനം തയ്യാറാക്കാനും പുതിയ എഴുത്തുകാരെ കണ്ടെത്തി ശ്രമം നടത്തിയത് വെള്ളാപ്പള്ളിയുടെ ഭരണസാരഥ്യത്തിലെ വലിയൊരു നേട്ടമായി കാണുന്നു.

ദൈവദശകം ഇന്ന് ലോകത്ത് ഏറ്റവുമധികം ഗവേഷണം ചെയ്യപ്പെടുന്ന ഒട്ടേറെ അടിസ്ഥാന തത്വചിന്തകളുള്ള പുസ്തകമായി വ്യാഖ്യാനിക്കപ്പെടുകയാണ്. ദൈവദശകത്തിന് വ്യാഖ്യാനം രചിച്ചവരുടെ എൺപതോളം പുസ്തകങ്ങൾ പുറത്തുവന്നപ്പോൾ അതിൽ എല്ലാ വിഭാഗങ്ങളിൽപ്പെട്ട ആളുകളും ചിന്തിക്കുകയും അതിനെ പരിഭാഷപ്പെടുത്തി മറ്റുഭാഷകളിലേക്കും കൊണ്ടുപോകുകയും ചെയ്തു. മിസോറാമിന്റെ ഗവർണർ ആയിരിക്കെ മിസോ ഭാഷയിലേക്ക് ദൈവദശകം തർജ്ജിമചെയ്ത് മിസോറാം സർക്കാരിന്റെ ചെലവിൽ സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ ഭാഗമാകാൻ സാധിച്ചു. കാലദേശങ്ങളെ അതിജീവിച്ചും ഈ ആത്മീയമായ ഉണർവ്വിനെ തട്ടിയുണർത്തി ലോകത്തെമ്പാടും എത്തിക്കുന്നതിൽ എസ്.എൻ.ഡി.പി.യോഗം നടത്തിയ ഉദ്യമത്തെ അനുമോദിക്കുന്നു വെന്നും അദ്ദേഹം പറഞ്ഞു.

എസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നടത്തി. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി അനിൽ എസ് ഉഴത്തിൽ സ്വാഗതം പറഞ്ഞു. സ്വാമി ധർമ്മചൈതന്യ, സ്വാമി ശിവബോധാനന്ദ എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തി. യോഗം അസി. സെക്രട്ടറി പി.എസ് വിജയൻ സന്ദേശം നൽകി. ഇൻസ്‌പെക്ടിംഗ് ഓഫിസർ എസ് രവീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ ഒരാളെ കാണാതായി : ഒരാളെ രക്ഷപെടുത്തി

തിരുവനന്തപുരം : വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ഒരാളെ തിരയിൽപ്പെട്ട് കാണാതായി. ബെംഗളൂരുവിലെ ഐടി വിദ്യാർത്ഥികളാണ് തിരയിൽപ്പെട്ടത്. വർക്കല അലിയിറക്കം ബീച്ചിലാണ് സംഭവം. ഉച്ചയ്ക്ക് 12 മണിയോടെ പെൺകുട്ടികൾ ഉൾപ്പെടെ നാലംഗ സംഘമാണ്...

ശബരിമല തീർത്ഥാടനം: കാനനപാതയിലൂടെയുള്ള സഞ്ചാരസമയം ദീർഘിപ്പിച്ചു 

ശബരിമല : മണ്ഡലമകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് മുക്കുഴി, അഴുതക്കടവ് കാനനപാതയിലെ സഞ്ചാരസമയം ദീർഘിപ്പിച്ച് ഇടുക്കി ജില്ലാ കളക്ടർ ഉത്തരവായി. തീർത്ഥാടകരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഒരു മണിക്കൂർ അധികമായി അനുവദിച്ചിരിക്കുന്നത്. പുതുക്കിയ സമയക്രമം...
- Advertisment -

Most Popular

- Advertisement -