Friday, September 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറേഷന്‍കാര്‍ഡ് മസ്റ്ററിംഗ്...

റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് ഡിസംബര്‍ രണ്ടു മുതല്‍

ആലപ്പുഴ : റേഷന്‍കാര്‍ഡ് മസ്റ്ററിംഗ് ഡിസംബര്‍ 2ന് ആരംഭിക്കും. ആലപ്പുഴ മുന്‍സിപ്പാലിറ്റി/വിവിധ പഞ്ചായത്തുകളിലെ എഎവൈ(മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍, ആധാറുണ്ടായിട്ടും ഇപോസ് മെഷീനില്‍ കൈവിരല്‍ പതിച്ച് മസ്റ്ററിംഗ് നടത്തുവാന്‍ കഴിയാത്ത കുട്ടികള്‍, വിരലടയാളം പതിയാത്ത മുതിര്‍ന്നവര്‍ എന്നിവര്‍ക്കായി ഡിസംബര്‍ രണ്ടു മുതല്‍ ഏഴുവരെ രാവിലെ പത്തു മണി മുതല്‍  മൂന്നു വരെ ഐറിസ് സ്‌കാനര്‍/ഫെയ്സ് ആപ്പ് ഉപയോഗിച്ചുള്ള മസ്റ്ററിംഗ് ക്യാമ്പ് നടത്തും.

ആലപ്പുഴ മുനിസിപ്പാലിറ്റി-ഡിസംബര്‍ രണ്ടു മുതല്‍ ഏഴുവരെ മിനി സിവില്‍ സ്റ്റേഷന്‍ അനക്സിലുള്ള അമ്പലപ്പുഴ സപ്ലൈ ഓഫീസ്, മാരാരിക്കുളം തെക്ക് പഞ്ചായത്ത് രണ്ട്, മൂന്ന് തീയതികളില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, ആര്യാട് പഞ്ചായത്ത് നാല്, അഞ്ച് തീയതികളില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, മണ്ണഞ്ചേരി പഞ്ചായത്ത് ആറ്,  ഏഴ് തീയതികളില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, പുന്നപ്ര നോര്‍ത്ത് രണ്ടിന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, പുന്നപ്ര തെക്ക് മൂന്നിന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, അമ്പലപ്പുഴ നോര്‍ത്ത് നാലിന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, അമ്പലപ്പുഴ സൗത്ത് അഞ്ചിന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, പുറക്കാട് ആറ് ഏഴ് തീയതികളില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ നടത്തും.  മസ്റ്ററിംഗിന് ഹാജരാകുന്നവര്‍ റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ആധാര്‍ ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ ഫോണ്‍ എന്നിവ കൊണ്ടു വരേണ്ടതാണ്.  വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2252547.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കയർമേഖലയുടെ പ്രതാപം വീണ്ടെടുക്കും : മന്ത്രി രമേശ് ചെന്നിത്തല

ആലപ്പുഴ: കയർമേഖലയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെന്നും അതിന് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരുടെയും സഹകരണവും കൂട്ടായ്മയും ആവശ്യമാണെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ‘കയറിന് ഒരു കൈത്താങ്ങ്,...

തിരുവോണത്തോണി യാത്രയ്ക്ക് ആറന്മുള ക്ഷേത്രകടവിൽ ഭക്തിനിർഭരമായ വരവേൽപ്പ്

ആറന്മുള : ഭഗവാൻ പാർഥസാരഥിക്ക് തിരുവോണവിഭവങ്ങളുമായി കാട്ടൂരിൽ നിന്നെത്തിയ തിരുവോണത്തോണി യാത്രയ്ക്ക് ആറന്മുള ക്ഷേത്രകടവിൽ ഭക്തിനിർഭരമായ വരവേൽപ്പ് നൽകി. തോണിയെ ആചാര നിറവിൽ ക്ഷേത്രത്തിലേയ്ക്ക് സ്വീകരിക്കാൻ വലിയ ഭക്തജനത്തിരക്കാണ് ഇന്ന് പുലർച്ചെ അനുഭവപ്പെട്ടത്. തിരുവാറന്മുളയപ്പന്...
- Advertisment -

Most Popular

- Advertisement -