Thursday, December 5, 2024
No menu items!

subscribe-youtube-channel

HomeAgricultureടാപ്പിംഗ് പരിശീലനം...

ടാപ്പിംഗ് പരിശീലനം ആരംഭിച്ചു

പത്തനംതിട്ട : ഇലന്തൂർ റബ്ബർ ഉദ്പാദക സംഘം കർഷകർക്കും ടാപ്പിംഗ് തൊഴിലാളികൾക്കും വേണ്ടി ടാപ്പിംഗ് പരിശീലനം ആരംഭിച്ചു. ഇടപ്പരിയാരം കോലേടത്ത് പറമ്പിൽ കെ.എ.രാജുവിന്റെ റബ്ബർ തോട്ടത്തിൽ ആരംഭിച്ച പരിശീലനം റബ്ബർ ബോർഡ് ഡെപ്യൂട്ടി കമ്മീഷണർ ഷൈനി കെ.പൊന്നൻ ഉദ്ഘാടനം ചെയ്തു.ആർ.പി.എസ്.പ്രസിഡൻറ് കെ.ജി. റെജി അദ്ധ്യക്ഷത വഹിച്ചു.

അസിസ്റ്റൻറ് ഡെവലപ്മെൻറ് ആഫീസർ അജിത കെ., ജോൺസ് യോഹന്നാൽ,ശ്രീകലാ റെജി,അജികുമാർ,വർഗീസ് ജോർജ്ജ്,സുനിൽ ,ജോസ് ,സുജിത് എന്നിവർ പ്രസംഗിച്ചു.റബ്ബർ ബോർഡ് ടാപ്പിംഗ് ഡെമോൺസ്ട്രേറ്റർ ശിവാനന്ദൻ പരിശീലനത്തിന് നേതൃത്വം നൽകുന്നു.

ശാസ്ത്രീയമായ രീതിയിൽ ടാപ്പിംഗ് നടത്തി കൂടുതൽ പാൽ ഉദ്പാദിപ്പിച്ച് നിലവാരമുള്ള ഷീറ്റുകൾ ഉണ്ടാക്കുകയാണ് പരിശീലന ലക്ഷ്യം.റെയിൻ ഗാർഡിഗും ആധുനിക രീതിയിലുള്ള ഉപകരണങ്ങളുടെ സഹായത്തോടെ ശാസ്ത്രീയ ടാപ്പിംഗ് രീതികളും 8 ദിവസത്തെ പരിശീലനത്തിൽ പഠിപ്പിക്കും.തൊഴിലാളികളുടെ അഭാവത്തിൽ കർഷകരെ ടാപ്പിംഗ് പരിശീലിപ്പിക്കുക എന്നതും പരിശീലനത്തിന്റെ ലക്ഷ്യമാണ്.

റബ്ബർ ബോർഡിന്റെ വ്യത്യസ്ത കർഷക ശാക്തീകരണ പദ്ധതിയുടെ ഭാഗമായാണ്  ഇലന്തൂർ ഇടപ്പരിയാരത്ത് 8 ദിവസത്തെ റബ്ബർ ടാപ്പിംഗ് പരിശീലനം നടത്തുന്നത്. പരിശീലന ശേഷം ടെസ്റ്റ് നടത്തി റബ്ബർ ബോർഡ് സർട്ടിഫിക്കറ്റ് നൽകും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല : തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം മൂന്ന് കേന്ദ്രങ്ങളിൽ

ശബരിമല : ശബരിമലയിൽ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാതെ ദർശനത്തിനെത്തുന്ന അയ്യപ്പ ഭക്തർക്ക് ദേവസ്വം ബോർഡ് മൂന്ന് കേന്ദ്രങ്ങളിൽ തത്സമയ ഓൺലൈൻ ബുക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പമ്പയിൽ മണപ്പുറം, എരുമേലി, വണ്ടിപ്പെരിയാർ സത്രം...

നെഹ്റു ട്രോഫി വള്ളംകളി: തുഴച്ചിൽകാരുടെ പേരുവിവരം നൽകണം

ആലപ്പുഴ: സെപ്റ്റംബർ 28-ന് നടക്കുന്ന നെഹ്റു ട്രോഫി മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ള ചുണ്ടൻ വള്ളങ്ങളുടെ ക്യാപ്റ്റന്മാർ  20-ന് വൈകിട്ടു അഞ്ച് മണിക്ക് മുൻപായി തുഴച്ചിൽ കാരുടെ പേര് വിവരം അടങ്ങിയ ഫോം പൂരിപ്പിച്ച്...
- Advertisment -

Most Popular

- Advertisement -