Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduഒമ്പത് വയസുകാരിയെ...

ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട് പോയ വാഹനം 9 മാസത്തിനുശേഷം കണ്ടെത്തി

കോഴിക്കോട് : വടകരയിൽ ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം 9 മാസത്തിനുശേഷം കണ്ടെത്തി. KL 18 R 1846 എന്ന നമ്പറുള്ള കാറാണ് ദൃഷാന എന്ന കുട്ടിയെ ഇടിച്ചത്. ഉടമയായ ഷജീലാണ് കാർ ഓടിച്ചത്. അപകടത്തിൽ ഗുരുതര പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ കോമ അവസ്ഥയിൽ തുടരുകയാണ്.

അപകടത്തിനു ശേഷം വാഹനത്തിൽ രൂപമാറ്റം വരുത്തിയ ഉടമ പുറമേരി സ്വദേശി ഷജീല്‍ വിദേശത്തേക്ക് കടന്നു .അപകടത്തിനു ശേഷം ഷജീൽ ഇന്‍ഷുറന്‍സ് ക്ലെയിം എടുത്തതാണ് കേസിൽ വഴിത്തിരിവായത്.കാര്‍ മതിലില്‍ ഇടിച്ചെന്ന് വരുത്തിയാണ് പ്രതി ഇന്‍ഷുറന്‍സ് ക്ലെയിമിന് ശ്രമിച്ചത് .പ്രതിയെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

ഫെബ്രുവരി 17 ന് ദേശീയ പാത വടകര ചോറോട് വെച്ചുണ്ടായ അപകടത്തിൽ കുട്ടിയുടെ മുത്തശ്ശി പുത്തലത്ത് ബേബി മരിക്കുകയും ഗുരുതരമായി പരിക്കേറ്റ് കുട്ടി കോമയിലാവുകയും ചെയ്യുകയായിരുന്നു. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നെങ്കിലും പോലീസിന് തെളിവൊന്നും കിട്ടിയിരുന്നില്ല. പ്രതിക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയാണു ചുമത്തിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി മലങ്കരസഭയുടെ സ്വാതന്ത്ര്യ സമരനായകൻ :  കാതോലിക്കാബാവാ

കോട്ടയം : പ്രാർത്ഥനാജീവിതത്തിലൂടെ മലങ്കരസഭയുടെ സ്വത്വബോധത്തിന് കരുത്തുപകർന്ന പണ്ഡിതനായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ അനുസ്മരിച്ചു. തന്റെ വൈജ്ഞാനിക സമ്പത്തിലൂടെ മലങ്കരസഭയെ...

ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

തിരുവനന്തപുരം : വ്യാവസായിക പരിശീലന വകുപ്പ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഐ.ടി സെല്ലിൽ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ (2 ഒഴിവുകൾ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ,...
- Advertisment -

Most Popular

- Advertisement -