Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്തിനുള്ള കേന്ദ്ര...

സംസ്ഥാനത്തിനുള്ള കേന്ദ്ര നികുതി വിഹിതം 50 ശതമാനം ആക്കണമെന്ന് കേരളം

തിരുവനന്തപുരം : സംസ്ഥാനങ്ങളുമായി കേന്ദ്രം പങ്കു വയ്ക്കുന്ന നികുതി വിഹിതം 50 ശതമാനമായി ഉയർത്തണമെന്ന് കേരളം പതിനാറാം ധനകാര്യ കമ്മീഷനോട് ആവശ്യപ്പെട്ടതായി കമ്മീഷൻ ചെയർമാൻ പ്രൊഫ. അരവിന്ദ് പനഗാരിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങൾക്കുള്ള വിഹിതം 41 ശതമാനമെന്നാണ് നിശ്ചയിച്ചത്. കേരളത്തിന്റേതിനു സമാനമായ ശുപാർശ കമ്മീഷൻ സന്ദർശിച്ച മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഉണ്ടായിട്ടുണ്ടെന്ന് ചെയർമാൻ പറഞ്ഞു.

ഭൂവിസ്തൃതി മാനദണ്ഡപ്രകാരമുള്ള വിഹിതം 15 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമാക്കണം, ജനസംഖ്യാടിസ്ഥാനത്തിലുള്ള വിഹിതം 15 ശതമാനത്തിൽ നിന്ന് 32.5 ശതമാനമാക്കണം, ഇതിനായി 2011ലെ സെൻസസ് പരിഗണിക്കുന്നതിനു പകരം 1971ലെ സെൻസസ് അടിസ്ഥാനമാക്കണം, വനമേഖലാ മാനദണ്ഡ പ്രകാരമുള്ള വിഹിതം 10 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറയ്ക്കണം തുടങ്ങി വിവിധ ആവശ്യങ്ങളാണ് കേരളം മുന്നോട്ടു വച്ചതെന്ന് കമ്മീഷൻ ചെയർമാൻ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോട്ടറി കച്ചവടത്തിന്റെ മറവിൽ ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ്: 40000 രൂപ പിടികൂടി

തിരുവല്ല: ലോട്ടറി കച്ചവടത്തിന്റെ മറവിൽ ഒറ്റ നമ്പർ ലോട്ടറി തട്ടിപ്പ് നടത്തിയിരുന്ന സ്ഥാപനത്തിൽ പോലിസ് നടത്തിയ റെയ്ഡിൽ 40000 രൂപ പിടികൂടി. തോട്ടഭാഗം ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബി എസ് എ എന്ന കട...

രഗസ ചുഴലിക്കാറ്റ് : തായ്‌വാനിൽ 17 മരണം

ബീജിംഗ് : ദക്ഷിണ ചൈനയിലുണ്ടായ രഗസ ചുഴലിക്കാറ്റിൽ 20 ലക്ഷത്തോളം ആളുകളെ ഭരണകൂടം സുരക്ഷിത സ്ഥാനത്തേക്ക് ഒഴിപ്പിച്ചു.കാറ്റിലും മഴയിലും കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. തായ്‌വാനിൽ 17 പേർ മരിച്ചു. 90 ലധികം...
- Advertisment -

Most Popular

- Advertisement -