Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeSportപെരിങ്ങര ലക്ഷ്മീനാരായണ...

പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ വിഷ്ണു സഹസ്രനാമ സമൂഹഅർച്ചന

തിരുവല്ല : പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ ഗുരുവായൂർ ഏകാദശിയുടെ ചടങ്ങുകൾ വിപുലമായി നടന്നു. അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനു ശേഷം നാരായണീയ  ഗ്രന്ഥ പൂജ നടത്തി. തുടർന്ന് യജ്ഞാചാര്യൻ രമേശ് ഇളമൺ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ വിഷ്ണു സഹസ്രനാമ സമൂഹഅർച്ചനയും പ്രഭാഷണവും നടന്നു.

വനമാലി നാരായണീയ സമിതി യുടെ ആഭിമുഖ്യ ത്തിൽ സമ്പൂർണ്ണ നാരായണീയ പാരായണം യജ്ഞശാലയിൽ ചൊല്ലി സമർപ്പിച്ചു.  ഏകാദശിയോടനുബന്ധിച്ച് നടന്ന അന്നദാനത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു ചടങ്ങുകൾക്ക് കൃഷ്ണൻ നമ്പൂതിരി, ശ്രീനാഥ്, വിഷ്ണുനമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സോഫ്റ്റ്‌വെയർ പരിഷ്കാരം:  ഓൺലൈൻ സേവനങ്ങൾ തടസപ്പെടുമെന്ന് കെ എസ് ഇ ബി

തിരുവനന്തപുരം: കസ്റ്റമർ റിലേഷൻസ് മാനേജ്‌മെന്റ് സോഫ്റ്റ്‌വെയർ പരിഷ്കരിക്കുന്നതിനാൽ ഓൺലൈൻ സേവനങ്ങൾ നാളെ തടസപ്പെടുമെന്ന് കെ എസ് ഇ ബി.  ഓൺലൈൻ കൺസ്യൂമർ പോർട്ടലായ വെബ് സെൽഫ് സർവീസ് (wss.kseb.in), കൺസ്യൂമർ മൊബൈൽ ആപ്പ്,...

വിഭാഗീയത : രാമങ്കരി പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി

ആലപ്പുഴ : രാമങ്കരി പഞ്ചായത്ത്‌ പ്രസിഡന്റിനെതിരെ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് നാല് സിപിഎം അംഗങ്ങളും നാല് കോൺ​ഗ്രസ് അം​ഗങ്ങളും വോട്ടുചെയ്തു. ഇതോടെ സിപിഎം പഞ്ചായത്ത് പ്രസിഡൻ്റായ...
- Advertisment -

Most Popular

- Advertisement -