Monday, September 14, 2026
No menu items!

subscribe-youtube-channel

HomeSportsഗുകേഷിനെതിരെ ഡിങ്...

ഗുകേഷിനെതിരെ ഡിങ് ലിറൻ മനഃപൂർവം തോറ്റുകൊടുത്തതാണെന്ന ആരോപണം തള്ളി ഫിഡെ

സിംഗപ്പൂർ : ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗുകേഷിനോട് എതിരാളിയായ ചൈനീസ് താരം ഡിങ് ലിറന്‍ മനഃപൂര്‍വം തോറ്റുകൊടുത്തതാണെന്ന ആരോപണം തള്ളി ഫിഡെ. കായിക മേഖല തന്നെ ഇത്തരം പിഴവുകളിലാണ് നിലനിൽക്കുന്നതെന്ന് ഫിഡെ പ്രസിഡന്റ് അർകാദി ദോർക്കോവിച്ച് ചൂണ്ടിക്കാട്ടി.

കായിക മത്സരങ്ങളില്‍ പിഴവുകളുണ്ടാകുമെന്നും എതിരാളിയുടെ പിഴവുകളില്‍ നിന്നും വിജയിക്കാനുള്ള വഴി കണ്ടെത്തുന്നതാണ് നമ്മളെ ആവേശഭരിതരാക്കുന്നതെന്നും ഡോര്‍ക്കോവിച്ച് പറഞ്ഞു. മത്സരത്തിന് നിലവാരമില്ലായിരുന്നുവെന്ന വിമര്‍ശനങ്ങളേയും ഫിഡെ പ്രസിഡന്റ് തള്ളിക്കളഞ്ഞു.

റഷ്യൻ ചെസ് ഫെഡറേഷൻ തലവൻ ആന്ദ്രേ ഫിലാത്തോവാണ് ഡിങ് ലിറൻ മനഃപൂർവം തോറ്റുകൊടുത്തെന്ന ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അണക്കെട്ട് തുറക്കും,ജാഗ്രത വേണം : ജില്ലാ കലക്ടര്‍

പത്തനംതിട്ട : പാടശേഖരങ്ങളിലുള്ള തോടുകളിലെ ഉപ്പ്‌വെള്ളത്തിന്റെ അളവ് ക്രമീകരിക്കുന്നതിന് മണിയാര്‍ അണക്കെട്ടിലെ വെള്ളം തുറന്നുവിടുകയാണ്. അതിനാൽ പമ്പാനദിയില്‍ ജലനിരപ്പ് ഉയരാനിടയുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും തീരത്ത് താമസിക്കുന്നവരും മണിയാര്‍, പെരുനാട്, വടശ്ശേരിക്കര, റാന്നി,...

ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷം ഇന്ന്

തിരുവല്ല: ശ്രീനാരായണ ഗുരുദേവന്റെ 171-ാമത് ജയന്തി ആഘോഷം എസ് എൻ ഡി പിയോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ സംയുക്തമായി ഏഴിന് നടത്തും. ഉച്ചയ്ക്കുശേഷം രണ്ടിന് ഗുരുദേവ ജയന്തി ഘോഷയാത്രയുടെ ഉദ്ഘാടനം മുൻസിപ്പൽ ഓപ്പൺ...
- Advertisment -

Most Popular

- Advertisement -