Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsKozhikodu9 വയസുകാരിയെ...

9 വയസുകാരിയെ കോമയിലാക്കിയ അപകടം : പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസിറക്കി

കോഴിക്കോട് : ഒൻപത് വയസുകാരിയെ വാഹനം ഇടിപ്പിച്ച് കോമയിലാക്കിയ കേസിലെ പ്രതി ഷജീലിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസിറക്കി.ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൾ സെഷൻസ് കോടതി ഇന്നലെ തള്ളിയിരുന്നു. വിദേശത്തുള്ള ഷെജിലിനെ നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടരുകയാണ്.

കഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയാണ് ചോറോട് മേൽപ്പാലത്തിന് സമീപം അപകടമുണ്ടായത്. അപകടത്തിൽ പുത്തലത്ത് ബേബി(62) മരിക്കുകയും കൊച്ചുമകൾ ദൃഷാന കോമാവസ്ഥയിലാവുകയും ചെയ്തിരുന്നു.പത്ത് മാസത്തിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം പ്രതിയെ തിരിച്ചറിഞ്ഞത്.. ഇതിനിടയിൽ ഷജീൽ വിദേശത്തേക്ക് കടന്നിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സാമൂഹിക വിരുദ്ധശല്യം: ആലപ്പുഴ കെഎസ്ആർടിസി ബസ്റ്റാൻഡിൽ  ജില്ലാ കളക്ടറുടെ മിന്നൽ പരിശോധന

ആലപ്പുഴ:  കെഎസ്ആർടിസി ബസ്റ്റാൻഡ് കേന്ദ്രീകരിച്ചുള്ള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ അലക്സ് വർഗീസും ജില്ലാ പോലീസ് മേധാവി എംപി മോഹനചന്ദ്രനും അടങ്ങുന്ന സംയുക്തസംഘം മിന്നൽ പരിശോധന നടത്തി. വെള്ളിയാഴ്ച രാത്രി...

പെരുംകള്ളനെ തന്ത്രപരമായി വലയിലാക്കി ഏനാത്ത് – പന്തളം പോലീസ്

പത്തനംതിട്ട : സ്ഥിരം മോഷ്ടാവ് പോലീസിന്റെ വലയിൽ കുടുങ്ങി. മൂപ്പതിലധികം മോഷണക്കേസുകളിൽ പ്രതിയായ പറക്കോട് ടിബി ജംഗ്ഷനിൽ നെല്ലിക്കോട്ട് പടിഞ്ഞാറ്റതിൽ  തുളസിധര (48)നാണ് അറസ്റ്റിലായത്. ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ...
- Advertisment -

Most Popular

- Advertisement -