Monday, June 23, 2025
No menu items!

subscribe-youtube-channel

HomeNewsമകരവിളക്ക് മഹോത്സവം...

മകരവിളക്ക് മഹോത്സവം : തീർത്ഥാടകരുടെ സത്രത്തിൽ നിന്നുള്ള പ്രവേശന സമയത്തിന് മാറ്റം

ശബരിമല : മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് സത്രത്തിൽ നിന്നും പുല്ലുമേട് വഴി തീർത്ഥാടകരെ കടത്തിവിടുന്ന സമയക്രമത്തിൽ മാറ്റം വരുത്തി ഇടുക്കി ജില്ലാ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു. പ്രവേശന സമയം രാവിലെ 7.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയാക്കി പുന:ക്രമീകരിച്ചിട്ടുണ്ട്.
കാനന പാതയിൽ തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുകയും വൈകിയുള്ള യാത്രയിൽ സുരക്ഷാ പ്രശ്നങ്ങൾ ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് പ്രവേശന സമയത്തിൽ മാറ്റം വരുത്തിയത്. ദേവസ്വം ഹാളിൽ നടന്ന ഹൈലെവൽ കമ്മിറ്റിയുടെ തീരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ പെരിയാർ ടൈഗർ റിസർവ് വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ സമർപ്പിച്ച ശുപാർശ പരിഗണിച്ചാണ് നടപടിയെന്ന് ഇടുക്കി ജില്ലാ കളക്ടറിൻ്റെ ഉത്തരവിൽ പറയുന്നു. രാവിലെ 7 മുതൽ ഉച്ചക്ക് 1 വരെ യാണ് സത്രത്തിൽ നിന്നും പുൽമേട് വഴി തീർത്ഥാടകരെ കടത്തിവിട്ടിരുന്നത്.
അഴുതക്കടവിലൂടെയും മുക്കുഴിയിലൂടെയും ഉള്ള പ്രവേശന സമയം വൈകിട്ട് 4 മണിവരെയാണ്. ഈ സമയക്രമത്തിന് മാറ്റമില്ല. തീർത്ഥാടകരുടെ സുരക്ഷയും സുഗമമായ തീർത്ഥാടനവും ഉറപ്പാക്കാനാണ് തീർത്ഥാടകരുടെ സത്രം വഴിയുള്ള പ്രവേശന സമയത്തിലെ പുന:ക്രമീകരണം എന്ന് ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റ്റി കെ റോഡിലെ  കലുങ്ക് പണി:  ഗതാഗത കുരുക്ക് രൂക്ഷമാകുന്നു: വാഹനങ്ങൾ വഴി തിരിച്ച് വിടുന്നത് യാത്ര ദുരിതത്തിൽ

തിരുവല്ല: മഞ്ഞാടിക്കു സമീപം കലുങ്ക് പണിനടക്കുന്നതിനാൽ  തിരുവല്ല - കോഴഞ്ചേരി റോഡിൽ  ഗതാഗത കുരുക്ക് രൂക്ഷമാകുന്നു. മഞ്ഞാടി ജോസിസിന്  മുൻപിൽ ഓട പണി തുടങ്ങിയതോടെ ഗതാഗത കുരുക്ക് രൂക്ഷമായത്. കുരുക്ക് രൂക്ഷമായതോടെ  ജില്ലയിൽ...

പ്രതിഭാ സംഗമവും അവാർഡ് ദാനവും

തിരുവല്ല: ഇരുവള്ളിപ്പറ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമവും അവാർഡ് ദാനവും നാളെ (തിങ്കൾ) ഉച്ചയ്ക്ക് 2 30ന് നടക്കും. റാന്നി എംഎൽഎ പ്രമോദ് നാരായണൻ ഉദ്ഘാടനം ചെയ്യും. ഡോ....
- Advertisment -

Most Popular

- Advertisement -