Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaമുണ്ടിനീര് :...

മുണ്ടിനീര് : പെരുമ്പളം എല്‍ പി എസ് സ്‌കൂളിന് ഇന്നു മുതല്‍(09) 21 ദിവസം അവധി

ആലപ്പുഴ: ചേര്‍ത്തല താലൂക്കിലെ പെരുമ്പളം എല്‍ പി സ്‌കൂളിലെ അഞ്ചു കട്ടികള്‍ക്ക് മുണ്ടിനീര് ബാധിച്ചിട്ടുള്ളതിനാല്‍ സ്‌കൂളിന് ജനുവരി ഒന്‍പതു മുതല്‍ 21 ദിവസത്തേക്ക് അവധി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

മുണ്ടിനീരിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് 21 ദിവസം വരെ ആയതിനാല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് രോഗം പടര്‍ന്നു പിടിക്കുന്നത് ഒഴിവാക്കുന്നതിന് സ്‌കൂളിന് 21 ദിവസത്തേയ്ക്ക് അവധി നല്‍കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചത് പ്രകാരമാണ് അവധി നല്‍കാന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി കളക്ടര്‍ ഉത്തരവിട്ടത്.

വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി ചേര്‍ന്ന് നടത്തണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡൽഹിയിൽ കനത്ത മഴ : റെഡ് അലർട്ട് :2 മരണം

ന്യൂഡൽഹി : ഡൽഹിയിൽ കനത്ത മഴ. നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായതിനാൽ ​ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ബുധനാഴ്ച വൈകുന്നേരം മുതലാണ് ഡൽഹി–എൻസിആർ മേഖലയിൽ മഴ ശക്തമായത്. അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട്...

മദ്യപിച്ചത് വിലക്കിയ അച്ഛന് മകന്റെ സുഹൃത്തിന്റെ  മർദ്ദനം : പ്രതി അറസ്റ്റിൽ

പത്തനംതിട്ട:  വീട്ടിൽ മകനും സുഹൃത്തും ഒരുമിച്ചിരുന്നു മദ്യപിക്കുന്നത് വിലക്കിയ വയോധികനെ മർദ്ദിച്ച് അവശനാക്കിയ പ്രതിയെ കൂടൽ പോലീസ് അറസ്റ്റ് ചെയ്തു. കൂടൽ  അതിരുങ്കൽ  അഞ്ചുമുക്ക് സനീഷ് ഭവനം മച്ചാൻ എന്ന് വിളിക്കുന്ന സനീഷ്(...
- Advertisment -

Most Popular

- Advertisement -