Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeNewsവിശ്വശാന്തിക്കായി 8000...

വിശ്വശാന്തിക്കായി 8000 കിലോമീറ്റർ കാൽനടയാത്രചെയ്ത് സന്നിധാനത്ത്

ശബരിമല:വിശ്വശാന്തിക്കായുള്ള പ്രാർഥനയുമായി വടക്കേ ഇന്ത്യനിന്ന് എണ്ണായിരത്തോളം കിലോമീറ്റർ കാൽനടയാത്രചെയ്ത് ശബരിമല സന്നിധാനത്ത് എത്തി രണ്ട് ഭക്തർ. കാസർകോട് കുഡ്‌ലു രാംദാസ് നഗർ സ്വദേശികളായ സനത്കുമാർ നായക്, സമ്പത്ത്കുമാർ ഷെട്ടി എന്നിവരാണ് 223 ദിവസം കാൽനടയായി യാത്രചെയ്ത് അയ്യപ്പസന്നിധിയണഞ്ഞത്. 
ബദ്‌രിനാഥിൽനിന്ന് തുടങ്ങി വിവിധ തീർഥാടനകേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും സന്ദർശിച്ചാണ് ഇവർ ഇരുമുടിക്കെട്ടുമേന്തി സന്നിധാനത്ത് എത്തിയത്. ശങ്കരാചാര്യർ സ്ഥാപിച്ച നാലു മഠങ്ങൾ സന്ദർശിച്ച് മറ്റ് തീർഥാടനകേന്ദ്രങ്ങളും യാത്രയിൽ ഇവർ സന്ദർശിച്ചു. മേയ് 26ന് ട്രെയിൻ മാർഗം കാസർകോട് നിന്ന് തിരിച്ച ഇവർ ബദരിനാഥിൽ എത്തുകയും, ജൂൺ 2 ന് കെട്ട്‌നിറച്ച് മൂന്നിന് അവിടെനിന്ന് കാൽനടയായി തിരിച്ചു.
അയോധ്യ, ഉജ്ജയിനി, ദ്വാരക, പുരി ജഗന്നാഥ്, രാമേശ്വരം, അച്ചൻകോവിൽ, എരുമേലി വഴിയാണ് സന്നിധാനത്ത് എത്തിച്ചേർന്നത്. വിവിധ സ്ഥലങ്ങളിൽ ക്ഷേത്രങ്ങളിൽ തങ്ങുകയും, അവിടുത്തെ ഭക്ഷണം കഴിക്കുകയും, മറ്റു സ്ഥലങ്ങളിൽ പാചകം ചെയ്തു കഴിച്ചുമാണ് യാത്ര തുടർന്നത്. സന്നിധാനത്ത് എത്തിയ സനത്കുമാർ നായകിനെയും സമ്പത്ത്കുമാർ ഷെട്ടിയെയും ചുക്കുവെള്ളം നൽകി സ്‌പെഷ്യൽ ഓഫീസർ പ്രവീൺ, അസി. സ്‌പെഷ്യൽ ഓഫീസർ ഗോപകുമാർ എന്നിവർ സ്വീകരിച്ചു.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി ആഴ്ചയിൽ 3 ദിവസം സന്ദര്‍ശകരെ കാണും

തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍. പൊതുഅവധി അല്ലാത്ത തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 3 മണി മുതൽ 5.30 വരെയാണ് സന്ദർശന സമയം. ഈ മൂന്ന്...

ഹോർമൂസ് വഴി പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ അയക്കരുത് : കപ്പൽ കമ്പനികളോട് കേന്ദ്രസർക്കാർ

ന്യൂഡൽഹി : ഹോർമൂസ് വഴി പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികളോട് കേന്ദ്രസർക്കാർ നിർദേശം .ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് പോസ്റ്റ് ചെയ്ത എക്സ് സന്ദേശത്തിൽ ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ...
- Advertisment -

Most Popular

- Advertisement -