Friday, February 21, 2025
No menu items!

subscribe-youtube-channel

HomeNewsKochiതിങ്കളാഴ്ച രാവിലെ...

തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും

കൊച്ചി : സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടാൻ ഡീലേഴ്സ് അസോസിയേഷൻ തീരുമാനിച്ചു. എലത്തൂര്‍ എച്ച്.പി.സി.എല്‍. ഡിപ്പോയില്‍ ചര്‍ച്ചയ്ക്ക് എത്തിയ പെട്രോളിയം ഡീലേഴ്‌സ് ഭാരവാഹികളെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ കൈയ്യേറ്റം ചെയ്തതില്‍ പ്രതിഷേധിച്ചാണ് തീരുമാനം .

‘ചായ പൈസ’ എന്ന് വിളിക്കുന്ന തുകയുമായി ബന്ധപ്പെട്ട് പെട്രോളിയം ഡീലര്‍മാരും ടാങ്കര്‍ ഡ്രൈവര്‍മാരും തമ്മില്‍ കുറച്ചുദിവസമായി തര്‍ക്കം തുടര്‍ന്നുവരികയായിരുന്നു. ചായ പൈസ എന്ന പേരില്‍ 300 രൂപ ഡീലര്‍മാര്‍ ഡ്രൈവര്‍മാർക്ക് നല്‍കിവരുന്നുണ്ട്.ഈ തുകയിൽ വർധന വേണമെന്ന ഡ്രൈവർമാരുടെ ആവശ്യം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിനിടെ ടാങ്കര്‍ ഡ്രൈവര്‍മാര്‍ ഡീലേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികളെ കൈയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം. എന്നാൽ കയ്യേറ്റം ചെയ്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ലോറി ഡ്രൈവർമാർ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുളത്തിൽ കുളിക്കുന്നതിനിടെ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു

കണ്ണൂർ : കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ മുങ്ങിമരിച്ചു.മുഹമ്മദ് മിസ്ബൽ ആമീൻ (10), ആദിൽ ബിൻ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്. ഏച്ചൂർ മാച്ചേരിയിൽ നമ്പ്യാര്‍ പീടികയ്ക്ക് സമീപം ഉച്ചയ്ക്ക് ഒരു...

വിദ്യാലയങ്ങളില്‍ എല്ലാ മാസവും പുകവലി, മയക്കുമരുന്ന് വിരുദ്ധ റെയ്ഡുകള്‍

ആലപ്പുഴ: വിദ്യാലയങ്ങള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ പുകയില മുക്ത വിദ്യാലയം എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ പരിസരങ്ങളിലെ കടകളില്‍ ശക്തമായ പരിശോധന നടത്താന്‍ സ്‌ക്വാഡ് രൂപീകരിക്കും.  സ്‌കൂള്‍ അധികൃതര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പൊലീസ്, എക്‌സൈസ് എന്നിവരുടെ...
- Advertisment -

Most Popular

- Advertisement -