Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNew Delhiറഷ്യൻ കൂലിപ്പട്ടാളത്തിൽ...

റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ കൊല്ലപ്പെട്ടു : 16 പേർ കാണാതായി

ന്യൂഡൽഹി : റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന 12 ഇന്ത്യക്കാർ യുക്രൈനുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടു. 16 പേരെ കാണാനില്ലെന്നും വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. യുദ്ധത്തിൽ പരുക്കേറ്റ മലയാളി മോസ്കോയിൽ ചികിത്സയിൽ തുടരുകയാണ്.96 പേരെ ഇതിനോടകം തിരികെ എത്തിച്ചെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

ഏജന്റുമാരുടെ ചതിയിൽ പെട്ട് റഷ്യയിലെത്തുകയും അവിടുത്തെ കൂലിപ്പട്ടാളത്തിൽ ചേരേണ്ടി വരികയും ചെയ്ത എല്ലാ ഇന്ത്യക്കാരെയും റഷ്യൻ ആർമിയിൽ നിന്ന് തിരികെവിടണമെന്ന ആവശ്യം ഉന്നയിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൽപിജി പ്രതിസന്ധിയിൽ സർക്കാർ പ്രതികരിക്കുന്നുണ്ട്:  പക്ഷേ പ്രതിപക്ഷം കേൾക്കാൻ തയ്യാറല്ല- നിർമ്മല സീതാരാമൻ

ന്യൂഡൽഹി: എൽപിജിയും ഊർജ്ജ പ്രതിസന്ധിയും സംബന്ധിച്ച ലോക്‌സഭയിലെ ചർച്ചയ്‌ക്കിടെ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. രാജ്യത്തെ ഏത് അപ്രതീക്ഷിത സാഹചര്യത്തെയും നേരിടാൻ സർക്കാർ പൂർണ്ണമായും സജ്ജമാണെന്നും എന്നാൽ...

ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒരു ജില്ലകളിലും പ്രത്യേക...
- Advertisment -

Most Popular

- Advertisement -