Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവേമ്പനാട് കായല്‍...

വേമ്പനാട് കായല്‍ പുനരുജ്ജീവനം ആലപ്പുഴയെ വീണ്ടെടുക്കാനുള്ള ശ്രമം: പി പി ചിത്തരഞ്ജന്‍ എംഎല്‍എ

ആലപ്പുഴ : ആലപ്പുഴയെ വീണ്ടെടുക്കാനുള്ള ശ്രമമാണ് വേമ്പനാട് കായല്‍ പുനരുജ്ജീവനമെന്ന് പി പി ചിത്തരഞ്ജന്‍ എംഎല്‍എ. പ്ലാസ്റ്റിക് മുക്ത വേമ്പനാട് എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് സംഘടിപ്പിച്ച മെഗാ ശുചീകരണ കാമ്പയിന്‍ പുന്നമട ഫിനിഷിംഗ് പോയിന്റില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും ഫണ്ട് കണ്ടെത്തി ജനകീയ പങ്കാളിത്തത്തോടെ വേമ്പനാട് കായല്‍സംരക്ഷണ പ്രവര്‍ത്തനം നടത്തണം. വേമ്പനാട് കായലിലും കരയിലും മാറ്റം ഉണ്ടാക്കാന്‍ ആലപ്പുഴയൊന്നാകെ മുന്നിട്ടിറങ്ങുന്ന ഈ ജനകീയ കാമ്പയിനിലൂടെ കഴിയും. വേമ്പനാട് കായല്‍ സംരക്ഷണത്തിന് ജനകീയ പങ്കാളിത്തം ഉറപ്പുവരുത്തുകയും മുന്നിട്ടിറങ്ങുകയും ചെയ്ത ജില്ലാ ഭരണകൂടത്തെ അഭിനന്ദിക്കുന്നതായും എംഎല്‍ പറഞ്ഞു.

എച്ച് സലാം എംഎല്‍എ ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ ചെയര്‍പെഴ്സണ്‍ കെ കെ ജയമ്മ അധ്യക്ഷത വഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അശ്ലീല ഉള്ളടക്കം : 25 ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്ക് നിരോധനം

ന്യൂഡൽഹി : അശ്ലീല ഉള്ളടക്കം പ്രദര്‍ശിപ്പിച്ചതിന് 25 പ്ലാറ്റ്ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ഇന്ത്യയിൽ ഇവയുടെ പ്രദർശനം തടയുന്നിതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഇന്റർനെറ്റ് സേവന ദാതാക്കൾക്ക് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം നിർദേശം...

റെയില്‍വേ ഗേറ്റ് മേയ് 19 വരെ അടച്ചിടും

ആലപ്പുഴ: ആലപ്പുഴ - അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 91ല്‍ (എ.എം.പി.എ നോര്‍ത്ത് ഗേറ്റ്) നടക്കുന്ന അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍  ലെവല്‍ ക്രോസ് തുറക്കുന്നതിനുള്ള സമയപരിധി മേയ് 13ല്‍ നിന്ന് 19...
- Advertisment -

Most Popular

- Advertisement -