Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorകുടംബശ്രീ ദേശീയ...

കുടംബശ്രീ ദേശീയ സരസ് മേളക്ക്  തിരി തെളിഞ്ഞു.

ചെങ്ങന്നൂർ:  കുടുംബശ്രീ ദേശീയ സരസ് മേളക്ക്  ചെങ്ങന്നൂർ  നഗരസഭ സ്റ്റേഡിയത്തിൽ ഇന്ന് തിരി തെളിഞ്ഞു. പ്രധാന വേദിയിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി  എം. ബി. രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. മന്ത്രിമാരായ സജി ചെറിയാന്‍, പി പ്രസാദ് എന്നിവര്‍ പങ്കെടുത്തു. ​ചലച്ചിത്രതാരം മോഹന്‍ലാല്‍ ചടങ്ങില്‍ വിശിഷ്ടാതിഥിയായി. ചെങ്ങന്നൂർ പെരുമയുടെ ഭാഗമായി പ്രഥമ ശ്രേഷ്ഠ ചെങ്ങന്നൂർ പുരസ്കാരം നടൻ മോഹൻലാലിന് സമ്മാനിച്ചു.  സ്റ്റീഫൻ ദേവസി ഷോയും  നടന്നു.

ചലച്ചിത്ര താരങ്ങൾ , പിന്നണിഗായകർ തുടങ്ങിയവർ നയിക്കുന്ന വിവിധ കലാപരിപാടികൾ, മെഗാഷോകൾ, സെമിനാറുകൾ, ജില്ലയിലെ കുടുംബശ്രീ പ്രവർത്തകരുടെ സാംസ്‌കാരിക പരിപാടികൾ,  ഫ്ളവർ ഷോ, പെറ്റ്ഷോ, റോബോട്ടിക് ഷോ പുസ്‌തകമേള തുടങ്ങിയവ എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ അരങ്ങേറും.

കുടുംബശ്രീ ഉള്‍പ്പെടെ 23 സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ആളുകള്‍ക്ക് 250 സ്റ്റാളുകള്‍ ഉണ്ടായിരിക്കും. സംഘാടക സമിതിയുടെ നേതൃത്വത്തില്‍  100 സ്റ്റാളുകളും ഉണ്ട് .കൂടാതെ 35 ഭക്ഷണ ശാലകളും സജ്ജമാക്കി. മേള 31 ന് സമാപിക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗുജറാത്തില്‍ വന്‍ ലഹരിവേട്ട : 5,000 കോടിയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു

അഹമ്മദാബാദ് : ഗുജറാത്തില്‍ വന്‍ ലഹരിവേട്ട.ഗുജറാത്ത് പൊലീസും ഡൽഹി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ 5,000 കോടിയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു.അങ്കലേശ്വറിലെ അവ്കർ ഡ്രഗ്സ് ലിമിറ്റഡ് കമ്പനിയിൽ നിന്നാണ് 518 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തത്...

അതിശക്തമായ മഴ : കോഴിക്കോട് റെഡ് അലർട്ട് : മണിമലയുടെ കരയിലുള്ളവർ ജാഗ്രത പാലിക്കണം

തിരുവനന്തപുരം : കോഴിക്കോട് ജില്ലയില്‍ അതിശക്തമായ മഴ മുന്നറിയിപ്പ്. ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. വടക്കൻ തമിഴ്നാടിനും തെക്കൻ കർണാടകയ്ക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന ന്യുനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറിയതായി കേന്ദ്ര...
- Advertisment -

Most Popular

- Advertisement -