ചക്കുളത്തുകാവ്: പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് ഐ.എ.എസ് ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രം സന്ദർശിച്ചു. ക്ഷേത്ര മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി എന്നിവർ ചേർന്ന് ഗവർണറെ സ്വീകരിച്ചു.
മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി,ബ്ലോക്ക് പഞ്ചായത്തംഗം അജിത് കുമാര്‍ പിഷാരത്ത് എന്നിവർ നേത്യത്വം നൽകി.