Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiറിപ്പബ്ലിക്ക് ദിനാഘോഷം...

റിപ്പബ്ലിക്ക് ദിനാഘോഷം : ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഡൽഹിയിലെത്തി

ന്യൂഡൽഹി : 76ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ എത്തിയ പ്രസിഡന്റിനെ വിദേശകാര്യ സഹമന്ത്രി പബിത്ര മാർ​​ഗരിറ്റയും മറ്റ് ഉദ്യോ​ഗസ്ഥരും ചേർന്ന് സ്വീകരിച്ചു.മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്.

ഇന്തോനേഷ്യൻ പ്രസിഡന്റായി അധികാരമേറ്റതിന് ശേഷമുള്ള പ്രബോവോയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണ്. പ്രബോവോയുടെ സന്ദർശനം ഇന്ത്യ- ഇന്തോനേഷ്യ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ശക്തമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു .രാഷ്‌ട്രപതി ദ്രൗപദി മുർമു, ഉപരാഷ്‌ട്രപതി ​ജഗ്ദീപ് ധൻകർ,പ്രധാനമന്ത്രി നരേന്ദ്ര മോദി ,വിദേശകാര്യമന്ത്രി എസ് ജയശങ്കർ എന്നിവരുമായി പ്രബോവോ കൂടിക്കാഴ്ച നടത്തും. റിപ്പബ്ലിക് ദിന പരേഡിൽ ഇന്തോനേഷ്യയിൽ നിന്നുള്ള 352 അംഗ മാർച്ചിങ് ബാൻഡ് സംഘവും പങ്കെടുക്കുന്നുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജലാശയങ്ങളിലെ പായല്‍ നീക്കാന്‍ ചെലവുകുറഞ്ഞ യന്ത്രവുമായി യുവശാസ്ത്രജ്ഞൻ

ആലപ്പുഴ : തോടുകളിലെയും മറ്റ് ജലാശയങ്ങളിലെയും പായലുകള്‍ ഒരു സ്ഥലത്തേക്ക് കേന്ദ്രീകരിക്കുന്നതിനായി യുവശാസ്ത്രജ്ഞനായ മുഹമ്മ ഋഷികേശ് നിര്‍മ്മിച്ച ചെറു യന്ത്രസംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി പി പ്രസാദ്  നിര്‍വഹിച്ചു. രാഷ്‌ട്രപതിയുടെ അവാര്‍ഡ് നേടിയ യുവശാസ്ത്രജ്ഞനാണ്...

ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുന്ന യാതൊന്നും മാലദ്വീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല : മുഹമ്മദ് മുയിസു

ന്യൂഡൽഹി : ഇന്ത്യയുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന യാതൊന്നും മാലദ്വീപിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്ന് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യ മാലദ്വീപിന്റെ അടുത്ത സുഹൃത്തും പങ്കാളിയുമാണെന്ന് പറഞ്ഞ മുയിസു പ്രാദേശിക സ്ഥിരത...
- Advertisment -

Most Popular

- Advertisement -