Monday, March 23, 2026
No menu items!

subscribe-youtube-channel

HomeCareerസി ബി...

സി ബി ഐ ചമഞ്ഞ് തട്ടിപ്പ്:  91 കാരനായ സൈനിക ഉദ്യോഗസ്ഥന് നഷ്ടമായത് 45 ലക്ഷം

ആറന്മുള : സി ബി ഐ ചമഞ്ഞ് തട്ടിപ്പിൽ  91 കാരനായ സൈനിക ഉദ്യോഗസ്ഥന് നഷ്ടമായത് 45 ലക്ഷം. ആറന്മുള മല്ലപ്പുഴശ്ശേരി പഞ്ചായത്തിലെ  കുഴിക്കാലാ സ്വദേശിയായ കെ തോമസിനാണ് പണം നഷ്ടമായത്.

തനിച്ചു താമസിക്കുന്ന തോമസിനെ അതിവിദഗ്ധമായാണ്  കബളിപ്പിച്ച് 45 ലക്ഷം രൂപ തട്ടിയെടുത്തത്. ദിവസങ്ങൾക്ക് മുൻപ്  മുംബെയിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥർ എന്ന പേരിൽ സൈബർ തട്ടിപ്പുകാർ തോമസിൻ്റെ ഫോണിലേക്ക് കോളുകൾ ചെയ്യുകയും മെസേജുകൾ അയക്കുകയും ചെയ്തിരുന്നു.

വീഡിയോ കോളിൽ ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ യൂണിഫോം ധരിച്ച ആളുകളെ കണ്ടപ്പോൾ മുൻ സൈനിക ഉദ്യോഗസ്ഥനായ തോമസിന്  തട്ടിപ്പായി തോന്നിയില്ല. തോമസിൻ്റെ കൈവശം കണക്കിൽ കൂടുതൽ പണം ഉള്ളതായി സംശയമുണ്ടെന്ന് പറഞ്ഞ് ഇദ്ദേഹത്തിൻ്റെ ബാങ്ക്, ഓഹരി നിക്ഷേപങ്ങളുടെ വിവരങ്ങൾ മുഴുവൻ തട്ടിപ്പ് സംഘം മനസ്സിലാക്കി തുടർന്ന് പണം പിൻവലിച്ച് റിസർവ് ബാങ്കിൻ്റെ പരിശോധനക്കായി അയക്കണമെന്നും പരിശോധന കഴിഞ്ഞ് മടക്കി നൽകും എന്നും വിശ്വസിപ്പിച്ച് 10 ലക്ഷവും 35 ലക്ഷവും വീതം രണ്ട് തവണകളായി തട്ടിപ്പുകാർ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി.

ബാങ്ക് അധികൃതർക്ക് സംശയം തോന്നാതിരിക്കാൻ അമേരിക്കയിലുള്ള മകൻ്റെ ആവശ്യത്തിനായാണ് പണം അയക്കുന്നതെന്നാണ് കുഴിക്കാലാ ഫെഡറൽ ബാങ്ക് ശാഖയിൽ അറിയിച്ചത്.

ഓഹരി അകൗണ്ടുകളും ക്ലോസ് ചെയ്ത് റിസർവ് ബാങ്കിൽ പരിശോധനക്കായി അയയ്ക്കണമെന്ന് തട്ടിപ്പ് സംഘം ആവശ്യപ്പെട്ടതനുസരിച്ച് ഓഹരി പിൻവലിക്കാൻ ശ്രമിച്ചെങ്കിലും സംശയം തോന്നിയ ബാങ്ക് ഉദ്യോഗസ്ഥർ പിൻതിരിപ്പിക്കുകയായിരുന്നുവെന്നും തോമസ് പറഞ്ഞു.

വലിയ തുക പിൻവലിച്ചതിൽ സംശയം തോന്നിയ ഫെഡറൽ ബാങ്ക് അധികൃതർ തോമസിൻ്റെ അമേരിക്കയിലുള്ള മകനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് സമീപവാസിയും ബന്ധുവുമായ വിൽസനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. വിൽസൺ വിവരം അന്വേഷിച്ചതോടെയാണ് തട്ടിപ്പ് പുറത്തു വന്നത്. വിൽസൻ പഞ്ചായത്ത് മുൻഅംഗം ബെന്നി കുഴിക്കാലായെ വിവരമറിയിക്കുകയും മൂവരും ചേർന്ന് പത്തനംതിട്ട സൈബർ പോലീസിൽ പരാതി നൽകുകയുമായിരുന്നു.പത്തനംതിട്ട സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ – ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിയറി പ്രസിഡന്‍റ്

തിരുവല്ല: ബൈബിള്‍ സൊസൈറ്റി ഓഫ് ഇന്‍ഡ്യ കേരള ഓക്സിലിയറി പ്രസിഡന്‍റായി മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട് സി. എസ്. ഐ. കത്തീഡ്രലില്‍ നടന്ന കേരള ഓക്സിലിയറിയുടെ 68-ാമത്...

Kerala Lotteries Results : 18-12-2024 Fifty Fifty FF-121

1st Prize Rs.1,00,00,000/- FC 728408 (THIRUR) Consolation Prize Rs.8,000/- FA 728408 FB 728408 FD 728408 FE 728408 FF 728408 FG 728408 FH 728408 FJ 728408 FK 728408...
- Advertisment -

Most Popular

- Advertisement -