Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsBengaluruപ്രശസ്ത ഹൃദയ...

പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. കെ.എം. ചെറിയാന്‍ അന്തരിച്ചു

ബെംഗളൂരു : പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. കെ.എം. ചെറിയാന്‍(82) അന്തരിച്ചു.ഇന്നലെ രാത്രി 11.50-ഓടെ മണിപ്പാൽ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.ബെംഗളൂരുവിൽ സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

രാജ്യത്തെ ആദ്യത്തെ കൊറോണി ആര്‍ട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാന്‍.ആദ്യത്തെ പീഡിയാട്രിക് ഹാർട്ട് ട്രാൻസ്പ്ലാന്റ്, ആദ്യത്തെ ടിഎംആർ (ലേസർ ഹാർട്ട് സർജറി) എന്നിവ നടത്തിയതും ഡോ. കെ.എം. ചെറിയാനാണ് .ചെന്നൈയിലെ മദ്രാസ് മെഡിക്കൽ മിഷന്റെ (എംഎംഎം) സ്ഥാപക വൈസ് പ്രസിഡന്റും ഡയറക്ടറുമായിരുന്നു.

1942-ൽ ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് ജനനം.വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ലക്ചററായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1990 മുതൽ 1993 വരെ രാഷ്ട്രപതിയുടെ ഓണററി സർജനായിരുന്നു. 1991-ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്പോട്ട് അഡ്മിഷന്‍

പത്തനംതിട്ട : വെണ്ണിക്കുളം സര്‍ക്കാര്‍ എംവിജിഎം പോളിടെക്നിക് കോളജില്‍ ത്രിവത്സര ഡിപ്ലോമ കോഴ്സുകളില്‍ ഒന്നാംവര്‍ഷ പ്രവേശനത്തിന് ഒഴിവുളള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 29 ന് നടക്കും. സമയം- രാവിലെ 8.30 മുതല്‍...

മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി : മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗത്തിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി .സജി ചെറിയാനെതിരേ കുറ്റം നിലനിൽക്കില്ലെന്ന പോലീസ് റിപ്പോർട്ടും റിപ്പോർട്ട് അം​ഗീകരിച്ച മജിസ്ട്രേറ്റ് റിപ്പോർട്ടും ഹൈക്കോടതി തള്ളി. കേസ് സംസ്ഥാന...
- Advertisment -

Most Popular

- Advertisement -