Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsജനുവരി മാസത്തെ...

ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടി

തിരുവനന്തപുരം : സംസ്ഥാനത്തെ ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി 4 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ അറിയിച്ചു. ഫെബ്രുവരി 5-ാം തീയതി മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്ക് അവധി ആയിരിക്കുന്നതും 6 മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

ഗതാഗത കരാറുകാരുടെ പണിമുടക്ക് കാരണം ഭക്ഷ്യധാന്യങ്ങളുടെ വാതിൽപ്പടി വിതരണം പൂർത്തീകരിക്കുന്നതിൽ കാലതാമസമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ച് ദിവസമായി വാതിൽപ്പടി വിതരണം സുഗമമായി നടന്നു വരികയാണ്. സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് സ്റ്റോക്ക് ലഭ്യമാണ്. ഈ സാഹചര്യത്തിൽ ജനുവരി മാസത്തെ റേഷൻ കൈപ്പറ്റാനുള്ള എല്ലാ കാർഡ് ഉടമകളും ഫെബ്രുവരി 4ന് മുമ്പ് റേഷൻ കൈപ്പറ്റണമെന്ന് മന്ത്രി അറിയിച്ചു.

റേഷൻകടകളിലെ ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്കിന്റെ അടിസ്ഥാനത്തിൽ കാർഡ് ഉടമകൾക്ക് ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനായി കോമ്പനിനേഷൻ ബില്ലിംഗ് ഫെബ്രുവരി മാസവും അനുവദിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങരയിൽ അതിഥിത്തൊഴിലാളികൾ തമ്മിൽ കൂട്ടതല്ല്

തിരുവല്ല : പെരിങ്ങരയിൽ അതിഥിത്തൊഴിലാളികൾ തമ്മിൽ കൂട്ടതല്ല്. ഉത്രാടം മുതൽ തുടങ്ങിയ ചേരിതിരിഞ്ഞുള്ള അടിപിടിയിൽ മൂന്ന് പേർക്ക് വെട്ടേറ്റു. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി അയച്ചു. തിരുവോണ ദിവസവും പരസ്പരം...

ജൂലൈ 3 മുതൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈ​ദികർ പുറത്തുപോകും : സർക്കുലർ

കൊച്ചി : എറണാകുളം- അങ്കമാലി അതിരൂപതയില്‍ ജൂലൈ മൂന്നു മുതല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കാത്ത വൈദികര്‍ സഭയ്ക്കു പുറത്തായിരിക്കുമെന്ന് സിറോ മലബാർ സഭ. എറണാകുളം അങ്കമാലി അതിരൂപത മേജർ ആർച്ച് ബിഷപ്പ് മാർ...
- Advertisment -

Most Popular

- Advertisement -