Friday, May 9, 2025
No menu items!

subscribe-youtube-channel

HomeNewsസാധാരണക്കാരുടെയും കൃഷിക്കാരുടെയും...

സാധാരണക്കാരുടെയും കൃഷിക്കാരുടെയും കച്ചവടക്കാരുടെയും ക്ഷേമം മുൻ നിർത്തിയുള്ള ബജറ്റ് : വി എ സൂരജ്

പത്തനംതിട്ട : സാധാരണക്കാർ, കർഷകർ, തെരുവ് കച്ചവടക്കാർ, മധ്യ വർഗ്ഗത്തിലുള്ളവർ ഉൾപ്പെടെയുള്ളവരുടെ ഉന്നമനവും ലക്ഷ്യമിട്ടുള്ള ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചതെന്നും രാജ്യത്ത് പുത്തൻ ഉണർവേകുന്ന, മുഴുവൻ ജനങ്ങളുടെയും ഉന്നമനം ലക്ഷ്യമിട്ടുള്ള ഈ ബജറ്റ് സ്വാഗതർഹമാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ്‌ വി എ സൂരജ് പറഞ്ഞു.

പട്ടികജാതി പട്ടിക വർഗ്ഗ വനിതകൾക്ക് സംരംഭങ്ങൾ തുടങ്ങുന്നതിനു 2 കോടി വായ്പ അനുവദിക്കുക, 100 ജില്ലകളിൽ കാർഷിക വികസന പദ്ധതികൾ നടപ്പിലാക്കുക, എല്ലാവർക്കും കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ജൽ ജീവൻ പദ്ധതി 2028 വരെ നീട്ടുക, കിസ്സാൻ ക്രെഡിറ്റ്‌ കാർഡ് വായ്പ പദ്ധതി 5 ലക്ഷമായി ഉയർത്തുക, ഇൻകം ടാക്സ് പരിധി 12 ലക്ഷമായി ഉയർത്തുക, മരുന്നുകൾ, ഇലക്ട്രിക് വാഹനങ്ങൾ, മൊബൈൽ ഫോൺ എന്നിവയുടെ വില കുറയ്ക്കുക തുടങ്ങി ഒട്ടേറെ ജനക്ഷേമ പദ്ധതികൾ കൊണ്ട് സമൃദ്ധമാണ് ബജറ്റ് .നരേന്ദ്ര മോദി സർക്കാരിന്റെ ദീർഘവീക്ഷണവും സാധാരണക്കാരോടുള്ള അനുകമ്പയും പ്രകടമാക്കുന്ന ബജറ്റിനെ സ്വാഗതം ചെയ്യുന്നതായും ബിജെപി ജില്ലാ പ്രസിഡന്റ്‌ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മാലിന്യം വലിച്ചെറിയൽ : ക്യാമറാ നിരീക്ഷണം ശക്തമാക്കും

തിരുവനന്തപുരം : പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയുള്ള ക്യാമറാ നിരീക്ഷണം ശക്തമാക്കി സംസ്ഥാന സർക്കാർ. ജനുവരി ഒന്നു മുതൽ ആരംഭിക്കുന്ന 'വലിച്ചെറിയൽ വിരുദ്ധ' വാരാചരണത്തിന്റെ ഭാഗമായാണ് നടപടി. നിയമലംഘകർക്കെതിരെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ എൻഫോഴ്‌സ്‌മെന്റ്...

ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ഉത്ര ശ്രീബലി മഹോത്സവം നാളെ

തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ ഉത്ര ശ്രീബലി മഹോത്സവം 24 (ഞായർ)ന് നടക്കും. രാവിലെ 5 ന് ഉത്രശ്രീബലി അറിയിപ്പ്, ഹരിനാമകീർത്തനം, 8 ന് നാരായണീയ പാരായണം, വൈകിട്ട് 4ന് ഭഗവതിമാർക്ക് സ്വീകരണം, തുടർന്ന്...
- Advertisment -

Most Popular

- Advertisement -